ജില്ല സിവിൽ സർവിസസ് ചെസിൽ കൃഷ്ണൻ തിക്കോടിക്ക്​ കിരീടം

നന്തിബസാർ: ജില്ല സിവിൽ സർവിസസ് ചെസ് ചാമ്പ്യൻഷിപ്പിൽ കൃഷ്ണൻ തിക്കോടി ജേതാവായി. ചേമഞ്ചേരി പഞ്ചായത്ത് അക്കൗണ്ടൻറാണ്. ദേശീയ ആർബിറ്റർ അബ്ദുൽ ലത്തീഫ് മത്സരങ്ങൾ നിയന്ത്രിച്ചു. കോഴിക്കോട് ഡി.ഡി.ഇ ഓഫിസിലെ സീനിയർ ക്ലർക്ക് എം.സി. സുജിത്കർ രണ്ടാം സ്ഥാനം നേടി. ഇരുവരും 2016ലെ സംസ്ഥാന മീറ്റിലെ സ്വർണമെഡൽ ജേതാക്കളും ദാദ്ര-നാഗർഹവേലിയിലെ സിൽവാസയിൽ നടന്ന ദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധാനം ചെയ്തവരുമാണ്. ബാലുശ്ശേരി എളേറ്റിൽ ജി.എം.യു.പി സ്കൂൾ അധ്യാപകൻ ഇ.പി. നൗഷാദ്, ഫറോക്ക് മുക്കത്തുകടവ് ജി.എൽ.പി സ്കൂൾ പി.ഡി ടീച്ചർ സുരേഷ്കുമാർ, വടകര ഡയറ്റിലെ വിനോദ്കുമാർ എന്നിവർ മൂന്നു മുതൽ അഞ്ചു വരെ സ്ഥാനങ്ങൾ നേടി. അഞ്ചു പേരും അന്താരാഷ്ട്ര ഫിഡേ റേറ്റിങ്ങുള്ള കളിക്കാരാണ്. അഞ്ചിൽ നാലു പേരും വിദ്യാഭ്യാസ വകുപ്പിൽ നിന്നാണെന്ന പ്രത്യേകതയും ഈ വർഷത്തെ മത്സരത്തിനുണ്ട്. പ്രതിഷേധിച്ചു നന്തിബസാർ: വെൽെഫയർ പാർട്ടി കൊയിലാണ്ടി മണ്ഡലം സെക്രട്ടറി ടി.എ. ജുനൈദി​െൻറ കാർ തകർത്ത സാമൂഹിക ദ്രോഹികളുടെ നടപടിയിൽ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. വീടിനു സമീപം നിർത്തിയിട്ട കാറാണ് തകർത്തത്. കുറ്റവാളികളെ ഉടൻ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നും സമാധാനത്തിന് ഭീഷണിയാവുന്ന ഇത്തരം സംഘങ്ങളെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് സി. ഹബീബ് മസ്ഊദ് അധ്യക്ഷത വഹിച്ചു. ശശീന്ദ്രൻ ബപ്പങ്ങാട്, പി.കെ. അബ്ദുല്ല, മുജീബ് അലി, അസ്സൻകുട്ടി, കെ.പി. അസൈനാർ, റഹീം കാപ്പാട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.