പ്രതിഷേധിച്ചു

ബാലുശ്ശേരി: ബാലുശ്ശേരി മണ്ഡലത്തിലെ കൂട്ടാലിടയിലും സമീപങ്ങളിലും എം.എസ്.എഫ് പ്രവർത്തകർക്കുനേരെ ഡി.വൈ.എഫ്.െഎ, സി.െഎ.ടി.യു പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ മണ്ഡലം മുസ്ലിം ലീഗ് യോഗം . നാസർ എസ്റ്റേറ്റ്മുക്ക് അധ്യക്ഷത വഹിച്ചു. ഷുക്കൂർ തയ്യിൽ, എം.കെ. അബ്ദുസ്സമദ്, കെ.സി. ബഷീർ മാസ്റ്റർ, സാജിദ് കോറോത്ത് എന്നിവർ സംസാരിച്ചു. താൽക്കാലിക നിയമനം ബാലുശ്ശേരി: പൂനൂർ ജി.എം.യു.പി സ്കൂളിലെ ഒഴിവുള്ള യു.പി.എസ്.എ, ഒാഫിസ് അസിസ്റ്റൻറ് തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം 31ന് രാവിലെ 10.30ന് സ്കൂൾ ഒാഫിസിൽ ഹാജരാകണം. ബാലുശ്ശേരിയിൽ ഹർത്താൽ പൂർണം ബാലുശ്ശേരി: തിരുവനന്തപുരം ശ്രീകാര്യത്ത് ആർ.എസ്.എസ് പ്രവർത്തകൻ വെേട്ടറ്റു മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനംചെയ്ത ഹർത്താൽ ബാലുശ്ശേരിയിൽ പൂർണം. ഇരുചക്രവാഹനങ്ങൾ ഒഴിച്ച് മറ്റ് വാഹനങ്ങളൊന്നും ഒാടിയില്ല. കടകളും അടഞ്ഞുകിടന്നു. ബാലുശ്ശേരി താലൂക്കാശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗികൾ ഏറെ പ്രയാസപ്പെട്ടു. രണ്ടു ഡോക്ടർമാരേ പരിശോധനക്കെത്തിയുള്ളൂ. അവശരോഗികൾക്കുള്ള കഞ്ഞിവിതരണവും നടന്നില്ല. ബി.ജെ.പി പ്രവർത്തകർ ബാലുശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടത്തി. കെ.വി. സുധീർ, പി. ബിനിൽ, രാജേഷ്, മിഥുൻ, ലിബിൻ എന്നിവർ നേതൃത്വം നൽകി. ബാലുശ്ശേരി സി.െഎ കെ. സുഷീർ, എസ്.െഎ കെ. നൗഷാദ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവും ടൗണിൽ ക്യാമ്പ് ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.