കാരാട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ നിലപാടുകളിലെ കാപട്യം അവസാനിപ്പിക്കണമെന്ന് കാരാട് ബിസിനസ് ക്ലബ് ആവശ്യപ്പെട്ടു. കുറ്റപത്രംപോലും നൽകാതെ ദീർഘകാലമായി ജയിലിൽ കഴിയുന്ന മഅ്ദനിക്ക്, മകെൻറ കല്യാണത്തിന് പങ്കെടുക്കാൻ ജാമ്യത്തിൽ ഇളവ് അനുവദിക്കണമെന്ന അപേക്ഷ നിരാകരിച്ചതിെൻറ പ്രതിഷേധ സൂചകമായി പി.ഡി.പി ആഹ്വാനം ചെയ്ത ഹർത്താൽ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട നസിറുദ്ദീൻ പെെട്ടന്ന് പ്രഖ്യാപിച്ച ബി.ജെ.പി ഹർത്താലിനെതിരെ പ്രതികരിക്കാത്തത് കാപട്യമാണ്. ഷാഫി ഉമ്മത്തിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമദ് മുറാദ്, മുജീബ്, വേണു, സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.