പന്തളത്ത് ആർ.എസ്.എസ് പ്രവർത്തകന്​ വെട്ടേറ്റു

പന്തളം: നിരോധനാജ്ഞ നിലനിൽക്കെ പന്തളത്ത് സംഘർഷം തുടരുന്നു. രാത്രി എട്ടരയോടെ തോന്നല്ലൂർ വേദി ജങ്ഷനിൽ ആർ.എസ്.എസ് പ്രവർത്തകനായ കടക്കാട് മേലൂട്ടിൽ വീട്ടിൽ അജിത്തിന്(38) വെട്ടേറ്റു. അജിത്തിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹർത്താലിനോടനുബന്ധിച്ച് ഞായറാഴ്ച രാവിലെ കീരുകുഴിയിൽ സി.ഐ.ടി.യു പ്രവർത്തകനായ ഓട്ടോത്തൊഴിലാളി ബിനോയിക്ക് (45) മർദനമേറ്റിരുന്നു. രാത്രി എട്ടരയോടെയാണ് തോന്നല്ലൂർ വേദി ജങ്ഷനുസമീപം ആർ.എസ്.എസ് പ്രവർത്തകനായ അജിത് ആക്രമിക്കപ്പെട്ടത്. രാമായണമാസ വായനക്കായി റോഡിലൂടെ നടന്നുപോകേവയാണ് ആക്രമണമുണ്ടായതെന്ന് പറയുന്നു. രണ്ടു സംഭവങ്ങളെത്തുടർന്ന് പൊലീസ് സുരക്ഷ ശക്തമാക്കി. അജിത്തിനെ ആക്രമിച്ച സംഭവത്തിൽ ആശാരി കണ്ണൻ എന്ന സി.പി.എം പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.