ഫാഷിസത്തെ തടയാൻ മതനിരപേക്ഷ മൂല്യങ്ങള്‍ പ്രചരിപ്പിക്കണം -ഐ.എസ്.എം മുക്കം: രാജ്യത്ത് വളര്‍ന്നുവരുന്ന ഫാഷിസത്തെ തടയാൻ മതനിരപേക്ഷ മൂല്യങ്ങളുടെ പ്രചാരണം നടത്താൻ യുവജനസമൂഹം രംഗത്തിറങ്ങണമെന്ന് ഐ.എസ്.എം സംസ്ഥാന സമിതി സംസ്ഥാന യൂത്ത് ക്യാമ്പ് അഭിപ്രായപ്പെട്ടു. രാജ്യം ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ മൂല്യങ്ങളെ പരസ്യമായി പിച്ചിച്ചീന്തിയും ന്യൂനപക്ഷ വിഭാവങ്ങളില്‍ ഭീതിജനിപ്പിച്ചും വളര്‍ത്തിയെടുക്കുന്ന പുതിയ പ്രവണതകള്‍ രാജ്യത്ത് കടുത്ത അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയാണ്. പരസ്യമായ ആക്രമണങ്ങളും കൊലപാതകങ്ങളും സംസ്ഥാനത്ത് ആവര്‍ത്തിച്ചുവരുന്നത് ആശങ്കയുണത്തുകയാണ്. വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ടി.െക. അഷ്റഫ് ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന പ്രസിഡൻറ് ഡോ. സി.എം. സാബിര്‍ നവാസ് അധ്യക്ഷത വഹിച്ചു. കുവൈത്ത് കേരള ഇസ്ലാഹി സെൻറര്‍ സെക്രട്ടറി സി.പി. അബ്ദുല്‍ അസീസ്, ഐ.എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സജ്ജാദ്, വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ സംസ്ഥാന കണ്‍വീനര്‍ സി.പി. സലീം, ഹൈദരാബാദ് ഇഫ്‌ളു യൂനിവേഴ്‌സിറ്റി റിസര്‍ച് ഫെലോ പി. ആഷിഖ് ശൗക്കത്ത്, അബൂബക്കര്‍ സലഫി, കെ. താജുദ്ദീന്‍ സ്വലാഹി, യു. മുഹമ്മദ് മദനി, പി.യു. സുഹൈൽ, കെ. അബ്ദുല്ല ഫാസില്‍, റാഫി ചെമ്പ്ര, മുജീബ് ഒട്ടുമ്മൽ, ഡോ. പി.കെ. മുഹമ്മദ് റഫീഖ്, ഹാരിസ് കായക്കൊടി, നിഷാദ് സലഫി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.