കെ.എസ്.ടി.യു ഉപജില്ല ഓഫിസ് മാർച്ച്​

കോഴിക്കോട്: അധ്യാപകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (കെ.എസ്.ടി.യു) ഉപജില്ല വിദ്യാഭ്യാസ ഓഫിസുകളിലേക്ക് മാർച്ചും ധർണയും നടത്തി. സർവിസിലുള്ള അധ്യാപകർക്ക് പ്രൊട്ടക്ഷനും നിയമനാംഗീകാരവും നൽകുക, തസ്തിക നഷ്ടപ്പെടുന്ന അധ്യാപകരെ ജോലിയിൽ നിന്ന് പിരിച്ചുവിടാനുള്ള ഉത്തരവ് പിൻവലിക്കുക, 2006-11 കാലയളവിൽ നിയമിതരായ അധ്യാപകർക്ക് മുൻകാലപ്രാബല്യം അനുവദിക്കുക, സർക്കാർ -എയ്ഡഡ് വിദ്യാലയങ്ങളിൽ അധികതസ്തികകൾ അനുവദിക്കുക, സർക്കാർവിദ്യാലയങ്ങളിലെ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുക, ദിവസവേതനനിയമനസമ്പ്രദായം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്. മുക്കത്ത് സംസ്ഥാന പ്രസിഡൻറ് സി.പി. ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. നാദാപുരത്ത് സംസ്ഥാന സീനിയർ വൈസ് പ്രസിഡനൻറ് വി.കെ. മൂസ ഉദ്ഘാടനം ചെയ്തു. സിറ്റിയിൽ സംസ്ഥാന സെക്രട്ടറി പി.കെ. അസീസ് ഉദ്ഘാടനം ചെയ്തു. കുന്നുമ്മലിൽ സംസ്ഥാന സെക്രട്ടറി എം.പി.കെ. അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. തോടന്നൂരിൽ യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എഫ്.എം. മുനീർ ഉദ്ഘാടനം ചെയ്തു. വടകരയിൽ ജില്ല പ്രസിഡൻറ് ടി.പി. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. പേരാമ്പ്രയിൽ മുസ്ലിം ലീഗ് മണ്ഡലം ജനറൽ െസക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. കൊടുവള്ളിയിൽ മുനിസിപ്പൽ വൈസ് ചെയർമാൻ എ.പി. മജീദ് ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.