ബാലുശ്ശേരി: കക്കയം അമ്പലക്കുന്ന് പണിയകോളനിവാസികൾ വിളർച്ചയും അനാരോഗ്യവും മൂലം കഷ്ടപ്പെടുന്നു. കോളനിയിൽ 13ഒാളം കുടുംബങ്ങളാണ് ഇപ്പോഴുള്ളത്. വിളർച്ചയും ചൊറിയും പോലെയുള്ള രോഗങ്ങൾ മിക്ക കുടുംബങ്ങളെയും അലട്ടുന്നു. കഴിഞ്ഞവർഷം അരിവാൾ രോഗം കണ്ടെത്തിയ പണിയ യുവാവിന് താൽക്കാലികമായി കിട്ടിയ ചികിത്സയല്ലാതെ തുടർചികിത്സ ഇപ്പോഴും ലഭ്യമായിട്ടില്ല. കോളനിയിലെ മിക്ക പണിയകുടുംബങ്ങളും മുതുകാട് വനത്തിലും താമസിക്കുന്നുണ്ട്. കോളനിയിൽ ആഴ്ചയിലൊരിക്കൽ കക്കയം പി.എച്ച്.സിയിൽനിന്നുള്ള ഡോക്ടറും ജെ.പി.എച്ച്.െഎയും എത്തി ചികിത്സ നൽകാറുണ്ട്. എന്നാൽ, യുവാക്കൾ പലപ്പോഴും വീട്ടിലുണ്ടാകാറില്ല. പകുതി മുതുകാട് കോളനിയും ബാക്കി കക്കയം കോളനിയിലുമായാണ് ഇവരിൽ പലരും കഴിഞ്ഞുകൂടുന്നത്. ജലത്തിൽ കൂടി പകരുന്ന രോഗങ്ങളാണ് മിക്കവർക്കും കാണപ്പെടുന്നത്. കാട്ടിൽനിന്ന് ഒഴുകിയെത്തുന്ന അരുവിയിൽനിന്നാണ് കോളനിയിലേക്കുള്ള കുടിവെള്ളം എത്തുന്നത്. കക്കയം പി.എച്ച്.സിയിലെ ഡോ. ഷാരോൺ, ജെ.എച്ച്.െഎ ജോബി, ജെ.പി.എച്ച്. നഴ്സ് സത്യവതി എന്നിവർ ഇന്നലെ അമ്പലക്കുന്ന് കോളനിയിലെത്തി കോളനിവാസികളെ പരിശോധിച്ച് മരുന്ന് നൽകി. .................. kp8
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.