സംസ്ഥാനപാതയിൽ കുഴികൾ; യാത്രക്കാർ ദുരിതത്തിൽ

അത്തോളി: മഴയെ തുടർന്ന് റോഡുപണി പാതിവഴിയിൽ നിർത്തിയ അത്തോളി സംസ്ഥാന പാതയിൽ നിറയെ കുഴികൾ. അപകടവും ഗതാഗതക്കുരുക്കും യാത്രക്കാരെ ദുരിതത്തിലാക്കി. വെള്ളം കെട്ടിക്കിടക്കുന്ന കുഴിയിൽ വീണ് അപകടമുണ്ടാകുന്നത് നിത്യസംഭവമാണ്. കോളിയോട്ടുതാഴം മുതൽ കൊടശ്ശേരി വരെയും അത്തോളി ഹൈസ്കൂൾ, അത്താണി ജങ്ഷൻ എന്നിവിടങ്ങളിലും വലിയ കുഴികളുണ്ട്. വാഹനങ്ങൾ പോകുമ്പോൾ തൊട്ടടുത്ത കടകളിലേക്കും വഴിയാത്രക്കാരുടെ ദേഹത്തും ചളിവെള്ളം തെറിക്കുന്നത് പതിവാണ്. റോഡിലെ വെള്ളം ഒഴുകിപ്പോവാൻ കഴിയാതെ കെട്ടിക്കിടക്കുന്നതാണ് കുഴിയുണ്ടാകാൻ കാരണമത്രെ. പുറക്കാട്ടിരി മുതൽ കുടക്കല്ല് വരെയുള്ള ആറര കി.മീറ്റർ ദൂരം റബറൈസ് ചെയ്യാൻ 4.1 കോടി രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ നവംബറിലാണ് ടാറിങ് ആരംഭിച്ചത്. റോഡ് മുഴുവനും ലെവൽ ചെയ്ത ശേഷം ടാറിങ് ചെയ്യാനായിരുന്നു ഉദ്ദേശിച്ചതെങ്കിലും മഴക്കുമുമ്പ് ജോലി പൂർത്തീകരിക്കാൻ സാധിക്കാത്തതിനാൽ കരാറുകാർ ടാറിങ് പാതിവഴിയിൽ നിർത്തി പോവുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.