കോഴിക്കോട്: മലമ്പനി ഇല്ലാതാക്കാൻ സംസ്ഥാനതലത്തിൽ നടപടികൾ സ്വീകരിക്കുേമ്പാൾ നഗരത്തിൽ ഒരിടത്ത് രണ്ടുപേർ മലമ്പനി പിടിെപട്ട് മരിച്ചത് ആശങ്കയുണർത്തുന്നതായി ആരോഗ്യവിഭാഗം ഡയറക്ടർ ആർ.എൽ. സരിത. മലമ്പനി സ്ഥിരീകരിച്ച വെള്ളയിൽ പ്രദേശം സന്ദർശിച്ചശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. മലമ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ചെവ്വാഴ്ച ജില്ലയിൽ മാസ് സർവേ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മലമ്പനി പൂർണമായി നിർമാർജനം ചെയ്തതാണെന്നും കേരളം വിട്ടുപോയി തിരിച്ചെത്തിയവർക്കായിരുന്നു മലമ്പനി കണ്ടിരുന്നതെന്നും അവർ പറഞ്ഞു. വെള്ളയിൽ ഭാഗത്ത് മലേറിയ സ്ഥിരീകരിച്ചവർ കോഴിക്കോടിന് പുറത്ത് പോകാത്തവരാണ്. മലമ്പനി പരത്തുന്ന കൊതുകുകൾ ഇവിടെയുണ്ടെന്ന സൂചന ആരോഗ്യവകുപ്പ് ആശങ്കയോടെയാണ് കാണുന്നത്. പനി റിപ്പോർട്ട് ചെയ്തതുമുതൽ ആരോഗ്യവകുപ്പിെൻറ പ്രതിരോധപ്രവർത്തനം സജീവമാണ്. ശുദ്ധജലത്തിൽ കൊതുകിനെ തുരത്താൻ ആരോഗ്യവകുപ്പ് ഗപ്പിമത്സ്യങ്ങളെ വിതരണം ചെയ്തിരുന്നു. എന്നാൽ ഗപ്പികളെ നശിപ്പിക്കുന്ന നിരോധിത ആഫ്രിക്കൻ മുഷികൾ പ്രദേശത്തെ ഏതാനും കിണറുകളിൽ കണ്ടെത്തിയിട്ടുണ്ട്. മലമ്പനി പരത്തുന്ന കൊതുകുകൾ ശുദ്ധജലത്തിൽ ജീവിക്കുന്നതിനാൽ വാട്ടർ ടാങ്കുകളും കിണറുകളും വലയിട്ട് മൂടണമെന്നും വെള്ളം െകട്ടിക്കിടക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കി സഹകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അഡീഷനൽ ഡി.എം.ഒ ആശാദേവി, നഗരസഭാ ഹെൽത് ഒാഫിസർ ആർ.എസ്. ഗോപകുമാർ, സീനിയർ ബയോളജിസ്റ്റ് ടി.എ. മോഹൻ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.