'ഇന്ദു സർക്കാർ': പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ്

ന്യൂഡൽഹി: വെള്ളിയാഴ്ച പുറത്തിറങ്ങാനിരിക്കുന്ന ബോളിവുഡ് സിനിമയായ 'ഇന്ദു സർക്കാർ' കോൺഗ്രസ് വികാരം മുറിപ്പെടുത്തുന്നതാണെന്നും പ്രധാനമന്ത്രി ആഗ്രഹിക്കുന്നത് അതുതന്നെയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് വീരപ്പമൊയ്ലി. 1975-77 കാലത്തെ അടിയന്തരാവസ്ഥയാണ് സിനിമയുടെ പ്രമേയം. ഇന്ദിര ഗാന്ധി, സഞ്ജയ് ഗാന്ധി തുടങ്ങിയ നേതാക്കളെ മോശമായി ചിത്രീകരിക്കുന്നുണ്ട്. ബി.ജെ.പിക്ക് വേണ്ടി ഇറക്കുന്ന സിനിമയാണിത്. മധുർ ഭണ്ഡാർക്കർ സംവിധാനം െചയ്ത സിനിമയുടെ 14 ഭാഗങ്ങളിൽ െസൻസർ ബോർഡി​െൻറ കത്രിക വീണിട്ടുണ്ട്. സിനിമക്കെതിരെ മഹാരാഷ്ട്രയിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. സിനിമ പുറത്തിറങ്ങുന്നത് തടയണമെന്നാവശ്യപ്പെട്ട് മുംബൈ ൈഹകോടതിയിൽ കഴിഞ്ഞദിവസം ഹരജി നൽകിയിരുന്നു. ശക്തമായ പ്രതിപക്ഷമാവാൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്നും മൊയ്ലി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.