എഴുത്തുകാരെ ഭീഷണിപ്പെടുത്തുന്നവര്‍ക്കെതിരെ സാമൂഹികതലത്തില്‍ പ്രതികരണം ഉയരണം- -സാംസ്‌കാരിക വേദി എഴുത്തുകാരെ ഭീഷണിപ്പെടുത്തുന്നവര്‍ക്കെതിരെ സാമൂഹികതലത്തില്‍ പ്രതികരണം ഉയരണം- -സാംസ്‌കാരിക വേദി കോഴിക്കോട്: എഴുത്തുകാര്‍ക്ക് നേരെയുള്ള വധ ഭീഷണിക്കെതിരെ പ്രതികരണം ഉയര്‍ന്നുവരണമെന്ന് സാംസ്‌കാരിക സദസ്സ്. കെ.പി. രാമനുണ്ണിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സാംസ്‌കാരിക വേദി നടത്തിയ പരിപാടി സാഹിത്യകാരന്‍ ശത്രുഘ്‌നന്‍ ഉദ്ഘാടനം ചെയ്തു. മതവും രാഷ്ട്രീയവും ദുഷിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഇത്തരം ഭീഷണിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ സാഹിത്യകാരന്മാര്‍ തയാറാവണമെന്ന് അദ്ദേഹം പറഞ്ഞു. കേരളം നല്‍കിയ പിന്തുണക്ക് കടപ്പാടുണ്ടെന്ന് കെ.പി. രാമനുണ്ണി പ്രതികരിച്ചു. പ്രകോപിതമാവുന്ന തരത്തിലുള്ള ഒരു പദവും തെൻറ ലേഖനത്തില്‍ ചേര്‍ത്തിട്ടില്ല. ഹിന്ദുവിന് മുസ്ലിം ശത്രുവാണെന്ന ബ്രിട്ടീഷുകാരുടെ തത്ത്വത്തെ തേൻറതായ രീതിയില്‍ വിവരിച്ചതാണ്. ലേഖനത്തില്‍ രണ്ടുതരത്തിലുള്ള വര്‍ഗീയ വാദികളെയും വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, വര്‍ഗീയ വികാരം ഉളവാക്കുകയും ജനാധിപത്യത്തിെൻറ തകര്‍ച്ചയെയുമാണ് പലരും ഇതിലൂടെ ലക്ഷ്യംവെക്കുന്നത്. ഇത്തരം പ്രവണതക്കെതിരെ പ്രതിരോധനിര തീര്‍ക്കാന്‍ കേരളത്തിലെ സാമൂഹിക തലം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാംസ്‌കാരിക വേദി പ്രസിഡൻറ് എ.കെ. അബ്ദുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. എം.കെ. മുനീര്‍ എം.എൽ.എ, കെ.ടി. കുഞ്ഞിക്കണ്ണന്‍, കവി വീരാന്‍കുട്ടി, രവി ഡി.സി, കെ.വി. ശശി, ശ്രീകുമാര്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.