കോഴിക്കോട്: പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എ.കെ.എസ്.ടി.യു നടത്തി. സി.പി.െഎ ജില്ല സെക്രട്ടറി ടി.വി. ബാലൻ ഉദ്ഘാടനം ചെയ്തു. അംഗീകാരമില്ലാത്ത വിദ്യാലയങ്ങൾ അടച്ചുപൂട്ടുക, ദേശീയ നൈപുണ്യ വികസനപദ്ധതി നടപ്പാക്കാൻ ചർച്ചകൾ ആരംഭിക്കുക, എല്ലാ പ്രൈമറി വിദ്യാലയങ്ങൾക്കൊപ്പവും പ്രീ ൈപ്രമറി ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. ജില്ല പ്രസിഡൻറ് ഇ.കെ. അജിത് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് കെ.കെ. ഭാസ്കരൻ, കെ.ജി.ഒ.എഫ് ജില്ല സെക്രട്ടറി എ.കെ. സിദ്ധാർഥൻ, സി. ബിജു, കെ. സുധിന, അഷ്റഫ് കുരുവട്ടൂർ, ടി. സുഗതൻ, എൻ.പി. അനിൽകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.