‌നഴ്സുമാരുടെ സമരവിജയം ​െതാഴിലാളികളുടെ ആത്മവിശ്വാസം ഉയർത്തി ^കെ.പി. രാജേന്ദ്രൻ

‌നഴ്സുമാരുടെ സമരവിജയം െതാഴിലാളികളുടെ ആത്മവിശ്വാസം ഉയർത്തി -കെ.പി. രാജേന്ദ്രൻ കോഴിക്കാട്: നഴ്സുമാരുടെ സമരവിജയം െതാഴിലാളികളുടെ ആത്മവിശ്വാസം ഉയർത്തിയെന്നും ശക്തമായ മാനേജ്മ​െൻറുകളോടാണ് അവർ പോരാടിയതെന്നും മുൻ മന്ത്രിയും എ.െഎ.ടി.യു.സി സംസ്ഥാന സെക്രട്ടറിയുമായ കെ.പി. രാജേന്ദ്രൻ പറഞ്ഞു. സെക്യൂരിറ്റി എംപ്ലോയീസ് യൂനിയൻ (എ.െഎ.ടി.യു.സി) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 'ആധുനിക സമൂഹവും സ്വകാര്യ സെക്യൂരിറ്റി മേഖലയും' എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെക്യൂരിറ്റിമാരുടെ നിസ്സഹായാവസ്ഥ മാനേജ്മ​െൻറുകൾ ചൂഷണം ചെയ്യുകയാണ്. അവർക്കും ന്യായമായ വേതനം ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ. വിജയൻ പിള്ള അധ്യക്ഷത വഹിച്ചു. ഇ.സി. സതീശൻ വിഷയാവതരണം നടത്തി. പി.കെ. മുകുന്ദൻ, കെ.സി. രാമചന്ദ്രൻ, ബിജു ആൻറണി, കെ.സി. ജയപാലൻ എന്നിവർ സംസാരിച്ചു. കെ.എ. ജോയ് സ്വാഗതവും എ. ദാമോദരൻ നന്ദിയും പറഞ്ഞു. ഫോേട്ടാ:pk05
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.