കോഴിക്കോട്: റേഷൻ മുൻഗണന ലിസ്റ്റിൽ ഉൾപ്പെട്ട അനർഹർ ജൂലൈ 31നകം സ്വയം ഒഴിവാകണമെന്ന് ജില്ല കലക്ടർ യു.വി. ജോസ് അറിയിച്ചു. നാലുചക്ര വാഹനമുള്ളവർ, 1000 ചതുരശ്ര അടിയിൽ കൂടുതൽ വലുപ്പമുള്ള വീടുള്ളവർ, ഒരു ഏക്കറിൽ കൂടുതൽ ഭൂമിയുള്ളവർ, ഉയർന്ന സാമ്പത്തികമുള്ളവർ, ആദായനികുതി അടക്കുന്നവർ, സർക്കാർ ജീവനക്കാർ, അധ്യാപകർ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർ, സർവിസ് പെൻഷനർമാർ, വിദേശത്ത് ജോലിയുള്ളവർ എന്നിവരുൾപ്പെട്ട റേഷൻകാർഡുകൾ താലൂക്ക് സപ്ലൈ /സിറ്റി റേഷനിങ് ഓഫിസുകളിൽ ജൂലൈ 31നകം ഏൽപ്പിക്കണം. അനർഹർ മുൻഗണന പട്ടികയിൽ ഉൾപ്പെട്ടതായി തെളിയുന്ന പക്ഷം ഇവർക്കെതിരെ നടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.