കോഴിക്കോട്: വെള്ളയിലെ മിനി ഹാർബറിെൻറ അശാസ്ത്രീയ നിർമാണം കാരണം മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് പരമ്പരാഗത മത്സ്യത്തൊഴിലാളികളടക്കം നാട്ടുകാർ പണിക്കർ റോഡ് ഉപരോധിച്ചു. സ്വതന്ത്രമത്സ്യത്തൊഴിലാളി യൂനിയനടക്കം എല്ലാ രാഷ്ട്രീയകക്ഷികളും സമരത്തിൽ അണിനിരന്നു. വരും ദിവസങ്ങളിൽ പ്രക്ഷോഭം വ്യാപിപ്പിക്കുകയും കലക്ടറെയടക്കം സമീപിക്കുകയും ചെയ്യും. രാവിലെ ഒമ്പതിന് ആരംഭിച്ച ഉപരോധത്തിന് ഹുസൈൻ, റാഷി, പി.ടി. മുഹമ്മദ് കോയ, ഹാരിസ്, റഫീക്ക് എന്നിവർ നേതൃത്വം നൽകി. വെള്ളയിൽ പൊലീസ് സ്ഥലത്തെത്തി. തഹസിൽദാർ, ആർ.ഡി.ഒ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, സി.െഎ മൂസ വള്ളിക്കാടൻ, വെള്ളയിൽ എസ്.െഎ ജംഷീദ് എന്നിവർ സമരക്കാരുമായുള്ള ചർച്ചയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.