കോഴിക്കോട്: എഴുത്തുകാരൻ കെ.പി. രാമനുണ്ണിക്കും ദീപ നിശാന്തിനുമെതിരെയുള്ള വർഗീയ തീവ്രവാദികളുടെ ആക്രമണ ഭീഷണിയിൽ സി.പി.എം ജില്ല സെക്രേട്ടറിയറ്റ് പ്രതിഷേധിച്ചു. കെ.പി. രാമനുണ്ണിയുടെ കൈ വെട്ടുമെന്നും ദീപ നിശാന്തിെൻറ മുഖത്ത് ആസിഡ് ഒഴിക്കുമെന്നുമാണ് മതതീവ്രവാദികൾ ഭീഷണി മുഴക്കിയത്. ആർ.എസ്.എസും ഐ.എസും ഹിന്ദു- മുസ്ലിം മതദർശനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത വർഗീയ സംഘങ്ങളാണെന്നും മതവിശ്വാസികൾ ഇത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നുമാണ് ലേഖനത്തിലൂടെ രാമനുണ്ണി അഭ്യർഥിച്ചത്. എതിർക്കുന്നവരെ നിശ്ശബ്ദമാക്കുക എന്ന തീവ്രവാദ അജണ്ടയുടെ ഭാഗമാണ് ഇവർക്കെതിരായ ആക്രമണ ഭീഷണിയെന്ന് സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.