കോഴിക്കോട്: പട്ടികജാതിക്കാർക്ക് വിദേശ തൊഴിൽ ലഭിക്കുന്നതിന് വേണ്ടി ധനസഹായം നൽകുന്ന ജില്ല പഞ്ചായത്ത് 2017--18 പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ആഗസ്റ്റ് 21ന് മുമ്പ് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് ജില്ല പട്ടികജാതി വികസന ഓഫിസർ അറിയിച്ചു. പട്ടികജാതി വിദ്യാർഥികൾക്ക് മെറിറ്റോറിയൽ സ്കോളർഷിപ് കോഴിക്കോട്: 2017--18 വർഷം പ്രഫഷനൽ കോഴ്സിന് പഠിക്കുന്ന പട്ടികജാതി വിദ്യാർഥികളിൽനിന്ന് മെറിറ്റോറിയൽ സ്കോളർഷിപ്പിന് ജില്ല പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു. വിദ്യാർഥികൾ ആഗസ്റ്റ് 31ന് മുമ്പ് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളിൽ വെള്ള പേപ്പറിൽ അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് ജില്ല പട്ടികജാതി വികസന ഓഫിസർ അറിയിച്ചു. മുൻ വർഷവും ഈ വർഷവും വിവിധ പോസ്റ്റ് മെട്രിക് സ്ഥാപനങ്ങളിൽ പ്രവേശനം നേടിയവരായിരിക്കണം അപേക്ഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.