താമരശ്ശേരി: താലൂക്ക് സപ്ലൈ ഓഫിസ് പരിധിയിലുള്ള പരപ്പന്‍ പൊയിലില്‍ അനധികൃതമായി മുന്‍ഗണന വിഭാഗത്തില്‍ കടന്നു കൂടിയ റേഷന്‍ കാര്‍ഡുകള്‍ അധികൃതര്‍ പിടിച്ചെടുത്തു. ആഡംബരവീടുള്ളവർ, നാലുചക്ര വാഹനങ്ങള്‍ സ്വന്തമായുള്ളവർ, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരടക്കം 15-ഓളം കാര്‍ഡുകളാണ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കി പിടിച്ചെടുത്തത്. അനധികൃതമായി റേഷന്‍ കാര്‍ഡ് കൈവശംവെച്ചവരില്‍നിന്ന് ഇതുവരെ കൈപ്പറ്റിയ റേഷന്‍ ഭക്ഷ്യധാന്യങ്ങളുടെ വില സര്‍ക്കാറിലേക്ക് ഈടാക്കുന്നതും, 1955ലെ അവശ്യസാധന നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമം 420 പ്രകാരവും നിയമ നടപടി സ്വീകരിക്കുന്നതാണെന്നും താലൂക്ക് സപ്ലൈ ഓഫിസര്‍ പി.വി. രമേശന്‍ അറിയിച്ചു. പരിശോധനക്ക് സപ്ലൈ ഓഫിസര്‍ക്ക് പുറമെ റേഷനിങ് ഇൻസ്പെക്ടര്‍മാരായ വിപിന്‍ലാല്‍, പി.കെ. സുമേഷ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.