സ്​പിരിറ്റ്​ കഴിച്ച്​ ആളുകൾ മരിക്കാനിടയായ സംഭവം ഗൗരവമേറിയത്​ ^യു.ഡി.എഫ്​

സ്പിരിറ്റ് കഴിച്ച് ആളുകൾ മരിക്കാനിടയായ സംഭവം ഗൗരവമേറിയത് -യു.ഡി.എഫ് കോഴിക്കോട്: ചാത്തമംഗലം മലയമ്മയിൽ സ്പിരിറ്റ് കഴിച്ച് ആളുകൾ മരിക്കാൻ ഇടവന്ന സംഭവം ഗൗരവമേറിയതും ആശങ്കയുണ്ടാക്കുന്നതുമാണെന്ന് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, യു.സി. രാമൻ എന്നിവർ പറഞ്ഞു. യു.ഡി.എഫ് സർക്കാർ ഭരിച്ചിരുന്ന സമയത്ത് അഞ്ചു വർഷം കേരളത്തിൽ ഒരു മദ്യദുരന്തം പോലും ഉണ്ടായിട്ടില്ല. മദ്യലോബിയെക്കൊണ്ട് വ്യാജ ആരോപണങ്ങൾ ഉന്നയിപ്പിച്ച് അധികാരത്തിൽ വന്ന മുഖ്യമന്ത്രി പിണറായി വിജയൻ അവർക്ക് തണൽവിരിക്കുന്ന പ്രവർത്തനത്തിലാണ്. മരിച്ചവർക്ക് സർക്കാർ 25 ലക്ഷം രൂപയും ആശുപത്രിയിലുള്ളവർക്ക് അഞ്ചു ലക്ഷം രൂപയും സഹായധനം നൽകണമെന്നും യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.