ലഹരിയിൽ വഴിയാധാരമായത്​ രണ്ട്​ കുടുംബം

ലഹരിയിൽ വഴിയാധാരമായത് രണ്ട് കുടുംബം കുന്ദമംഗലം: കടുത്ത ലഹരിയിലമരാനുള്ള ശ്രമമാണ് മലയമ്മയിൽ രണ്ട് കുടുംബങ്ങളെ വഴിയാധാരമാക്കിയത്. മലയമ്മ കമ്പനിമുക്ക് എ.കെ.ജി കോളനിയിലെ ബാലൻ, കാക്കൂർ പി.സി പാലം, ചെമ്പ്രോല മീത്തൽ സന്ദീപ് എന്നിവരാണ് വീര്യം കൂടിയ സ്പിരിറ്റ് കഴിച്ച് മരണമടഞ്ഞത്. അടുത്തടുത്ത് താമസിക്കുന്ന ഇവർ തൊട്ടടുത്ത വീട്ടിലെ കിണറ്റിൽ പൂച്ച വീണതിനാൽ വെള്ളം വറ്റിച്ച് കിണർ വൃത്തിയാക്കുന്ന ജോലി ചെയ്തതിന് ശേഷമാണ് കൂട്ടംകൂടി സ്പിരിറ്റ് കഴിച്ചത്. എൺപതോളം കുടുംബങ്ങൾ താമസിക്കുന്ന എ.കെ.ജി കോളനി മുമ്പ് വ്യാജ വാറ്റിനും ഉപയോഗത്തിനും കുപ്രസിദ്ധി നേടിയിരുന്നുവെങ്കിലും കുടുംബശ്രീ പ്രസ്ഥാനവും യുവാക്കളും ചേർന്നുള്ള സംഘടിത പ്രവർത്തനത്തിൽ നിയന്ത്രണവിധേയമായിരുന്നു. ഒരു ലിറ്ററി​െൻറ രണ്ട് പ്ലാസ്റ്റിക് കുപ്പികളിലാണ് സ്പിരിറ്റ് കൊണ്ടുവന്നത്. കംപ്രസർ ഉപയോഗിച്ച് പാറപൊട്ടിക്കുന്ന ജോലിയാണ് ബാലന്. മുമ്പ് ലോറിയിൽ ലോഡിങ് തൊഴിലാളിയായിരുന്ന സന്ദീപ് ഗൾഫിൽ ജോലി തേടിപ്പോയിരുന്നു. കാക്കൂർ സ്വദേശിയായ ഇദ്ദേഹം എ.കെ.ജി കോളനിയിൽനിന്നാണ് വിവാഹം കഴിച്ചത്. ഇപ്പോൾ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി ജോലി ചെയ്യുന്ന ഇദ്ദേഹം ആറുമാസം മുമ്പാണ് ഭാര്യവീടിനടുത്ത് വീടുണ്ടാക്കി താമസമാക്കിയത്. ഷെഡി​െൻറ അവസ്ഥയിലുള്ള ഇൗ വീട്ടിൽവെച്ചാണ് സംഘം ചേർന്ന് ഇവർ സ്പിരിറ്റ് കഴിച്ചത്. വെള്ളിയാഴ്ച പകൽ തളർന്നുകിടന്ന ഇവരെ ശനിയാഴ്ച രാവിലെ ആറോടെ അയൽവാസികൾ മെഡി. കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഒപ്പം സ്പിരിറ്റ് കഴിച്ചിരുന്ന കോളനിയിലെ ഹരിദാസൻ, സുരേഷ്, വേലായുധൻ എന്നിവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എം.കെ. രാഘവൻ എം.പി, പി.ടി.എ. റഹിം എം.എൽ.എ, സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ്, ഡി.സി.പി ബി. ജയദേവ്, ചേവായൂർ സി.െഎ കെ.കെ. ബിജു, കുന്ദമംഗലം എസ്.െഎ എസ്. രജീഷ്, എക്സൈസ് ഡെപ്യൂട്ടി കമീഷണർ പി.കെ. സുരേഷ്, സി.െഎ ഉണ്ണികൃഷ്ണൻ, റേഞ്ച് എസ്.െഎ കെ.കെ. ഗിരീഷ് എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.