ബാലുശ്ശേരി: മഴ നനഞ്ഞും പൂക്കളോടും ചെടികളോടും കഥകൾ പറഞ്ഞും വിദ്യാർഥികളുടെ മഴനടത്തം. പനങ്ങാട് പഞ്ചായത്ത് ആഭിമുഖ്യത്തിൽ കഴിഞ്ഞ ആറു വർഷമായി മുടക്കമില്ലാതെ നടക്കുന്ന മഴനടത്തത്തിൽ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിൽനിന്നുള്ള വിദ്യാർഥികളും നാട്ടുകാരും പരിസ്ഥിതി-സന്നദ്ധ സംഘടനാ പ്രവർത്തകരുമാണ് അണിനിരക്കുന്നത്. സമുദ്രനിരപ്പിൽനിന്നും 2000ത്തിലേറെ ഉയത്തിൽ സ്ഥിതി ചെയ്യുന്ന വയലടയിൽനിന്നും ആരംഭിച്ച് മലയോര പ്രദേശമായ കുറുെമ്പാടിയിലാണ് യാത്ര അവസാനിച്ചത്. കർക്കടക മഴയെ തൊട്ടറിഞ്ഞും മലയോര മേഖലയിലെ കാർഷിക-പാരിസ്ഥിതി പ്രാധാന്യം മനസ്സിലാക്കിയും വഴിനീളെ ക്ലാസുകൾ നടത്തിയുമാണ് വിദ്യാർഥികൾ മഴ നടത്തത്തിൽ പങ്കാളികളായത്. തലമുതിർന്ന കർഷകരുമായി കൃഷിയെപ്പറ്റിയും പരിസ്ഥിതി പ്രവർത്തകരുമായി സസ്യജാലങ്ങളെക്കുറിച്ചും വിദ്യാർഥികൾ ചോദിച്ചറിഞ്ഞു മനസ്സിലാക്കി. പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനൻ വയലടയിൽ മഴനടത്തം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് വി.എം. കമലാക്ഷി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പി. ഉസ്മാൻ, എൽ.വി. വിലാസിനി, ബിജു വയലട, കൃഷ്ണകുമാർ, നരേന്ദ്ര ബാബു, പി.കെ. ശശിധരൻ എന്നിവർ സംസാരിച്ചു. balu10.jpg പനങ്ങാട് പഞ്ചായത്ത് നേതൃത്വത്തിൽ വയലടയിൽനിന്നും കുറുെമ്പാടിയിലേക്ക് നടത്തിയ മഴനടത്തം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.