പെരുമ്പാമ്പിനെ വനം വകുപ്പിന്​ കൈമാറി

നന്തിബസാർ: പള്ളിക്കര ചാമക്കാൽ മുക്കിൽനിന്ന് റോഡ് മുറിച്ചുകടക്കുന്നതിനിടെ നാട്ടുകാർ പിടികൂടിയ പെരുമ്പാമ്പിനെ വനം വകുപ്പിന് കൈമാറി. വിവരമറിയിച്ചിട്ടും 48 മണിക്കൂർ കഴിഞ്ഞാണ് വനം വകുപ്പ് ഉേദ്യാഗസ്ഥരെത്തിയെതന്ന് നാട്ടുകാർ പരാതിപ്പെട്ടു. കാലവർഷക്കെടുതിയിൽ തകർന്ന റോഡുകൾക്ക് 50 ലക്ഷം അനുവദിച്ചു പേരാമ്പ്ര: കാലവർഷക്കെടുതിയിൽ തകർന്ന റോഡുകൾ പുനരുദ്ധരിക്കാൻ സർക്കാറി​െൻറ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽനിന്ന് പേരാമ്പ്ര മണ്ഡലത്തിലെ 12 റോഡുകൾക്ക് 50 ലക്ഷം അനുവദിച്ചതായി മന്ത്രി ടി.പി. രാമകൃഷ്ണ​െൻറ ഓഫിസ് അറിയിച്ചു. ചങ്ങരോത്ത് പഞ്ചായത്തിലെ പാലേരി കാപ്പുമല മീത്തൽ റോഡ്, ചണ്ടരോത്ത് പാലം പുത്തൻപുരതാഴ റോഡ്, ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് നമ്പ്യാർമുക്ക് വാളംപൊയിൽ റോഡ്, കൂത്താളി പഞ്ചായത്തിലെ കൂത്താളി തെരു പുളച്ചാല കണ്ടിറോഡ്, ചെറുവണ്ണൂർ പഞ്ചായത്തിലെ കുതിരപ്പെട്ടിമുക്ക് കറുത്തേടത്ത് താഴ റോഡ്, പേരാമ്പ്ര പഞ്ചായത്തിലെ ചേനോളി പടിഞ്ഞാറെ നട റോഡ്, മേപ്പയൂർ പഞ്ചായത്തിലെ മുന്നൂറാം കണ്ട കോളനി കച്ചേരിപറമ്പ് മുക്ക് റോഡ്, കീഴരിയൂർ പഞ്ചായത്തിലെ തറോൽമുക്ക് കേളോത്ത് കുന്ന് റോഡ്, തുറയൂർ പഞ്ചായത്തിലെ ചുക്കോട് കണ്ണത്താഴ റോഡ്, അരിക്കുളം പഞ്ചായത്തിലെ തിരുവങ്ങായൂർ ക്ഷേത്രം കാരയാട് റോഡ്, നൊച്ചാട് പഞ്ചായത്തിലെ വലിയപറമ്പ് കൂത്താളിപറമ്പ് താഴ റോഡ് എന്നിവക്ക് നാലുലക്ഷം വീതവും നൊച്ചാട് പഞ്ചായത്തിലെ വാല്യക്കോട് പൊതുജന വായനശാല കാവട്ടൂർ പൊയിൽ റോഡിന് ആറ് ലക്ഷവുമാണ് അനുവദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.