പേരാമ്പ്ര: കേന്ദ്ര യുവജനക്ഷേമ കായിക മന്ത്രാലയവും ഭാവന കലാ സാംസ്കാരിക കേന്ദ്രവും സംഘടിപ്പിച്ച ദേശീയ ഹ്രസ്വചിത്രമേളയിൽ മികച്ച നടനുള്ള അവാർഡ് സുനീഷ് കുറ്റ്യാടിയെ തേടിയെത്തി. ബ്രിജേഷ് പ്രതാപ് സംവിധാനം ചെയ്ത 'ജാലകങ്ങൾക്കപ്പുറം' എന്ന ചിത്രത്തിലെ അഭിനയമാണ് സുനീഷിനെ അവാർഡിനർഹനാക്കിയത്. സുനീഷിെൻറ ആദ്യ ചിത്രമാണിത്. കേരളത്തിനകത്തും പുറത്തുമായി നിരവധി മേളകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രത്തിന് കൊല്ലം ചൈത്രം ഫിലിം സൊസൈറ്റിയുടെ സ്പെഷ്യൽ ജൂറി പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. photo: suneesh kuttiyadi സുനീഷ് കുറ്റ്യാടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.