ദലിത് യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്​റ്റില്‍

അത്തോളി: വിവാഹ വാഗ്ദാനം ചെയ്ത് ദലിത് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കോതമംഗലം നെല്ലിക്കുഴി ഇരമല്ലൂർ തെലക്കാട്‍ ഷാജഹാനെ (38) അറസ്റ്റ് ചെയ്തു. അത്തോളി സ്വദേശിയായ 24 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. ആറുമാസം മുമ്പ് ഫോണിലൂടെ യുവതിയുമായി സൗഹൃദം സ്ഥാപിച്ച ഇയാൾ ഇക്കഴിഞ്ഞ 13ന് വിവാഹ വാഗ്ദാനം നല്‍കി തൃശൂരിലെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിറ്റേ ദിവസം പെണ്‍കുട്ടിയെ കോഴിക്കോട്ട് ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടി വീട്ടുകാരെ വിവരമറിയിക്കുകയും ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അത്തോളി പൊലീസ് കേസെടുക്കുകയുമായിരുന്നു. ഷാജഹാന്‍ എറണാകുളത്തും തൃശൂരും നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. ജയില്‍ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ഇയാള്‍ക്ക് ആദ്യ ഭാര്യയില്‍ രണ്ട് കുട്ടികളുണ്ട്. അവരുമായി വേര്‍പെട്ട് ഇപ്പോള്‍ കോട്ടക്കലില്‍ രണ്ട് കുട്ടികളുള്ള ഒരു യുവതിയെ വിവാഹം ചെയ്ത് താമസിച്ചുവരുകയാണ്. കോഴിക്കോട് ജില്ല റൂറല്‍ പൊലീസ് മേധാവി എം.കെ. പുഷ്‌കര​െൻറ മേൽനോട്ടത്തില്‍ വടകര ഡിവൈ.എസ്.പി കെ. സുദർശ​െൻറ നേതൃത്വത്തിൽ സൈബര്‍ സെല്ലി​െൻറ സഹായത്തോടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. പൊലീസ് ഉദ്യോഗസ്ഥരായ കെ. സുദര്‍ശനന്‍, അത്തോളി എസ്.ഐ രവീന്ദ്രന്‍ കൊമ്പലാട്ട്, എ.എസ്.ഐ സുരേഷ്‌ കുമാര്‍, സീനിയർ സിവില്‍ പൊലീസ് ഓഫിസര്‍ ശ്യാം, സജീവ്കുമാര്‍ എന്നിവരാണ് കോട്ടക്കലില്‍ രണ്ടാം ഭാര്യയോടൊപ്പം കഴിയുകയായിരുന്ന ഷാജഹാനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻറ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.