പരീക്ഷണ നാടകങ്ങൾ കാണികളെ അകറ്റി -ഡോ. കെ.എസ്. രാധാകൃഷ്ണന്‍ കോഴിക്കോട്: ആര്‍ക്കും മനസ്സിലാകാത്ത പരീക്ഷണ നാടകങ്ങളാണ് നാടകങ്ങള്‍ കാണുന്നതില്‍നിന്നു കാണികളെ അകറ്റിയതെന്ന് കേരള പി.എസ്.സി മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍. പൂര്‍ണ പബ്ലിക്കേഷന്സിെൻറ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഏകാങ്ക നാടകരചന മത്സരത്തിലെ വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണവും പുസ്തകപ്രകാശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യം, മതേതരത്വം, ദേശീയത എന്നൊക്കെ പറഞ്ഞ് ആര്‍ക്കും മനസ്സിലാകാത്ത കാര്യങ്ങള്‍ മാത്രം പറയാന്‍ തുടങ്ങിയതോടെയാണ് പ്രേക്ഷകര്‍ അകന്നത്. ഇതിന് ഉത്തരവാദികള്‍ പരീക്ഷണ നാടകങ്ങള്‍ നടത്തിയവരാണ്. മലയാള നാടകത്തിെൻറ പാരമ്പര്യത്തെ സംരക്ഷിക്കാനായി സമഗ്രമായ നാടക ചരിത്രം രചിക്കണം. പത്രപ്രവര്‍ത്തകര്‍ റഫറിയുടെ റോളിലാണ് നിലകൊള്ളേണ്ടത്. തങ്ങളുടേതായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനല്ല മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഡോ. കെ.വി. തോമസ് അധ്യക്ഷത വഹിച്ചു. നാടകമത്സരങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനം നേടിയ നാടകങ്ങളുടെ രചയിതാക്കളായ പ്രദീപ് മണ്ടൂര്‍, ടി.എന്‍. ഷാജിമോള്‍. കെ.എസ്. പുരുഷോത്തമന്‍ എന്നിവര്‍ക്കുള്ള അവാര്‍ഡും കാഷ്പ്രൈസും വിതരണം ചെയ്തു. എന്‍.ഇ. ബാലകൃഷ്ണ മാരാര്‍, സംവിധായകന്‍ സിദ്ധാര്‍ഥ് ശിവ, സെബാസ്റ്റ്യന്‍ ജോസഫ്, സണ്ണി ജോസഫ്, കെ. ശ്രീകുമാര്‍, വില്‍സണ്‍ സാമുവല്‍, എന്‍.ഇ. മനോഹര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ പൂര്‍ണ പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച മലയാള സിനിമയുടെ കഥ, രാജ്യഭ്രഷ്ടനായ മാര്‍ത്താണ്ഡ വർമ, നക്സലിസത്തിെൻറ കുതിപ്പും കിതപ്പും, വസന്തത്തിെൻറ ഇടിമുഴക്കം, നാടപൂര്‍ണിമ, മലയാളത്തിലെ സ്ത്രീനാടകങ്ങള്‍ തുടങ്ങിയ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.