പൊയിൽകാവിൽ ദേശീയപാതയിൽ മരംവീണ്​ ഗതാഗതം തടസ്സപ്പെട്ടു

കൊയിലാണ്ടി: മഴ പെയ്യാൻ തുടങ്ങിയതോടെ റോഡരികുകളിലെ വൻമരങ്ങൾ കടപുഴകുന്നത് പതിവാകുന്നു. നിരവധി മരങ്ങൾ അപകടാവസ്ഥയിലാണ്. ദേശീയ പാതയിൽ പൊയിൽക്കാവിൽ വൻമരം മുറിഞ്ഞുവീണതോടെ മണിക്കൂറുകളോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. തുടർച്ചയായി വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണിത്. എന്നാൽ, മരം വീഴുേമ്പാൾ സമീപത്ത് വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. രാവിലെ പത്തരയോടെയാണ് മരം മുറിഞ്ഞുവീണത്. ഒരു മണിയോടെയാണ് റോഡിൽനിന്ന് മരം പൂർണമായും നീക്കം ചെയ്തത്. ഇൗ മരം ദീർഘകാലമായി അപകടാവസ്ഥയിലായിരുന്നു. ഇൗ കാര്യം അധികൃതരെ അറിയിച്ചിരുന്നെങ്കിലും നടപടികൾ ഉണ്ടായില്ല. വൈകീട്ട് അഞ്ചോടെ കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ റോഡിലെ മരം കടപുഴകി നിർത്തിയിട്ട മൂന്നു ബൈക്കുകൾ തകർന്നു. ദേശീയ പാതയിൽ അരങ്ങാടത്ത് അപകടാവസ്ഥയിലായ മരം റവന്യൂ അധികൃതർ ഇടപെട്ട് മുറിച്ചുമാറ്റി. സാമൂഹിക വനവത്കരണത്തി​െൻറയും മറ്റും ഭാഗമായി ഉറപ്പില്ലാത്തതും വേരുകൾക്ക് ശക്തിയില്ലാത്തതുമായ മരങ്ങളാണ് പല ഭാഗത്തും നട്ടുപിടിപ്പിച്ചത്. ഇതിന് പുറമെ ടെലിഫോൺ കമ്പനിക്കാർ കേബിൾ സ്ഥാപിക്കുന്നതിന് റോഡരികിൽ കുഴിയെടുത്തതും മരങ്ങൾക്ക് ഭീഷണിയായി. സ്റ്റേഷൻ അസിസ്റ്റൻറ് ഒാഫിസർ സി.പി. ആനന്ദ​െൻറ നേതൃത്വത്തിൽ ലീഡിങ് ഫയർമാൻ കെ. പ്രദീപ്, ഫയർമാന്മാരായ പി.കെ. ബാബു, ഷിജിത്ത്, ഷൈജു എന്നിവരടങ്ങിയ ഫയർഫോഴ്സും പൊലീസും നാട്ടുകാരും മരങ്ങൾ മുറിച്ചുമാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.