ചരമദിനാചരണം

കോഴിക്കോട്: ട്രേഡ് യൂനിയൻ നേതാവും സി.െഎ.ടി.യു ജില്ല സെക്രട്ടറിയുമായിരുന്ന ബാലൻ നായരുടെ ഒന്നാം ചരമദിനം ജില്ലയിൽ വിപുലമായി ആചരിച്ചു. കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം സി.െഎ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് ജോർജ് ആൻറണി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് വി.പി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. എ. പ്രദീപ്കുമാർ എം.എൽ.എ, പി.കെ. മുകുന്ദൻ, ടി. ദാസൻ, പി.കെ. പ്രേംനാഥ്, സി.പി. സുലൈമാൻ, കെ.കെ. മമ്മു എന്നിവർ സംസാരിച്ചു. ജില്ലയിലെ 12 ഏരിയകളിലെ അറുനൂറിൽപരം സെക്ഷനുകളിൽ പതാക ഉയർത്തലും അനുസ്മരണ പരിപാടിയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.