ഉൗർജ^പരിസ്​ഥിതി ക്വിസ്​

ഉൗർജ-പരിസ്ഥിതി ക്വിസ് കോഴിക്കോട്: ജൂലൈ 29ന് നടക്കുന്ന പ്രകൃതി പഠന മഴയാത്രയുടെ ഭാഗമായി സംസ്ഥാന എനർജി മാനേജ്മ​െൻറ് സ​െൻററും ശാസ്ത്ര സാേങ്കതിക പരിസ്ഥിതി കൗൺസിലുമായി ചേർന്ന് ദേശീയ ഹരിതസേന ഹൈസ്കൂൾ വിദ്യാർഥികൾക്കായി ക്വിസ് സംഘടിപ്പിക്കുന്നു. ജൂലൈ 23ന് ഉച്ചക്ക് 2.30ന് വെള്ളിമാട്കുന്ന് എൻ.ജി.ഒ ക്വാർേട്ടഴ്സ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് മത്സരം. രജിസ്ട്രേഷന് 9495528091 നമ്പറിൽ ബന്ധപ്പെടണം. പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു കോഴിക്കോട്: ജൂലൈ 29ന് താമരശ്ശേരി ചുരത്തിൽ സംഘടിപ്പിക്കുന്ന വിദ്യാർഥികളുടെ പ്രകൃതി പഠന മഴയാത്രയുടെ ഭാഗമായി 11ാം വാർഷിക പുരസ്കാരം പ്രഖ്യാപിച്ചു. എല്ലാ രണ്ടാം ശനിയാഴ്ചയും ചുരം ശുചീകരണം നടത്തുന്ന കൈനാട്ടി പത്മപ്രഭ പൊതുഗ്രന്ഥാലയത്തിനും അടിവാരം മുതൽ ഒമ്പതാം ഹെയർപിൻ വളവുവരെ താമരശ്ശേരി ചുരത്തിലെ ഏഴ് പ്രതിസന്ധിയിലും ആശ്രയിക്കാവുന്ന ചുരം സംരക്ഷണ സമിതിക്കും പൊതുശുചീകരണത്തിൽ ഏർപ്പെട്ട ചെറുവാടി ഡെവലപ്മ​െൻറ് ഫോറത്തിനും പുരസ്കാരം നൽകാൻ പ്രഫ. ശോഭീന്ദ്ര​െൻറ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.