തിരുവനന്തപുരത്തേക്കും മറ്റും ഫറോക്ക് സ്റ്റേഷനെ ആശ്രയിക്കുന്ന യാത്രക്കാർക്ക് അനുഗ്രഹമായിരുന്നു ഇൗ സ്റ്റോപ്പ് ഫറോക്ക്: മംഗലാപുരം--തിരുവനന്തപുരം 16603 മാവേലി എക്സ്പ്രസിെൻറ ഫറോക്ക് സ്റ്റോപ്പ് ബുധനാഴ്ച മുതൽ നിർത്തലാക്കി. റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനും വിവിധ സാമൂഹിക-സാംസ്ക്കാരിക പ്രവർത്തകരും രാഷ്ട്രീയ പാർട്ടികളുടെയും ഏറെ കാലത്തെ മുറവിളിക്കൊടുവിൽ ജനുവരി പതിനേഴ് മുതൽ ജൂലൈ പതിനേഴ് വരെയായിരുന്നു സ്റ്റോപ്പ് അനുവദിച്ചത്. മാവേലിക്ക് ഫറോക്കിൽ സ്റ്റോപ്പനുവദിച്ചതിൽ കോൺഗ്രസ്, ബി.ജെ.പി എം.പിമാർ അവകാശവാദമുന്നയിച്ചിരുന്നു. ഇരുകൂട്ടരും എം.പിമാർക്ക് സ്വീകരണങ്ങൾ നൽകിയിരുന്നു. പലരും ടിക്കറ്റ് ബുക്ക് ചെയ്ത കാരണത്താൽ ഒരു ദിവസം അധികം നൽകി ജൂൈല പതിനെട്ടാം തീയതി വരെ റെയിൽവേ നീട്ടി നൽകുകയായിരുന്നു. ബുധനാഴ്ച മാവേലി എക്സ്പ്രസ് ഫറോക്കിൽ നിർത്താതെയാണ് യാത്രയായത്. ഒട്ടേറെ യാത്രക്കാരാണ് ഇക്കാരണത്താൽ വലഞ്ഞത്. തിരുവനന്തപുരത്തേക്കും മറ്റും ഫറോക്ക് സ്റ്റേഷനെ ആശ്രയിക്കുന്ന യാത്രക്കാർക്ക് അനുഗ്രഹമായിരുന്നു ഇൗ സ്റ്റോപ്പ്. ലാഭകരമല്ലാത്ത സ്റ്റേഷനുകൾ അനുവദിച്ച് ആറുമാസത്തിന് ശേഷം നീക്കം ചെയ്യുകയെന്ന നയമാണ് റെയിൽവേ ഫറോക്ക് റെയിൽവേ സ്റ്റേഷെൻറ കാര്യത്തിലും സ്വീകരിച്ചത്. സ്റോപ്പ് നിർത്തലാക്കിയ സന്ദേശം പാലക്കാട് ഡിവിഷനൽ ഓഫിസിൽനിന്ന് പതിനെട്ടാം തീയതി ഉച്ചയോടെ ഫറോക്ക് സ്റ്റേഷനിൽ എത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.