പി.വി. ശങ്കരനാരായണൻ അനുസ്​മരണം

കോഴിക്കോട്: കോൺഗ്രസ്, െഎ.എൻ.ടി.യു.സി നേതാവായിരുന്ന പി.വി. ശങ്കരനാരായണൻ മാതൃകാ തൊഴിലാളി നേതാവായിരുന്നുവെന്ന് അനുസ്മരണ സമ്മേളനത്തിൽ ടി. സിദ്ദിഖ് പറഞ്ഞു. മേയർ, എം.എൽ.എ, സിൻഡിക്കേറ്റംഗം, പ്രമുഖ അഭിഭാഷകൻ എന്നീ നിലകളിൽ കോഴിക്കോെട്ട സാമൂഹിക, രാഷ്ട്രീയ രംഗത്ത് അര നൂറ്റാണ്ട് നിറഞ്ഞുനിന്ന ശങ്കര നാരായണൻ െഎ.എൻ.ടി.യു.സി അഖിലേന്ത്യ വൈസ് പ്രസിഡൻറ് എന്ന നിലയിൽ ദേശീയ രംഗത്തും ട്രേഡ് യൂനിയൻ മേഖലയിലും നേതാവായിരുന്നു. പി.വി. ശങ്കരനാരായണ​െൻറ 21ാം ചരമവാർഷികത്തി​െൻറ ഭാഗമായി അനുസ്സമരണ സമിതി സംഘടിപ്പിച്ച സമ്മേളനം ചെയർമാൻ പി.വി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. അഡ്വ. എം. രാജൻ അധ്യക്ഷത വഹിച്ചു. ct3 പി.വി. ശങ്കരനാരായണൻ 21ാം അനുസ്മരണ സമ്മേളനം പി.വി. ഗംഗാധരൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.