കക്കോടി: ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ തെങ്ങുവീണ് വീട് ഭാഗികമായി തകർന്നു. കൊടോളിപ്പൊയിൽ സതീരത്നത്തിെൻറ വീടിനു മുകളിലേക്കാണ് ബുധനാഴ്ച രാത്രിയോടെ തെങ്ങ് മുറിഞ്ഞുവീണത്. വീഴ്ചയുടെ ആഘാതത്തിൽ വീടിെൻറ പാരപ്പെറ്റ് തകർന്നു. വീടിനു സമീപത്തുള്ള പ്ലാവിെൻറ കൊമ്പുകളും നിലംപതിച്ചു. പറമ്പിലുള്ള കൃഷിക്ക് നാശനഷ്ടമുണ്ടായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. രാജേന്ദ്രൻ സ്ഥിരം സമിതി ചെയർമാൻ മേലാൽ മോഹനൻ, പി.എം. അശോകൻ എന്നിവർ വീട് സന്ദർശിച്ചു. kkdi- HOUSE PHOTO.jpg കക്കോടി കൊടോളിപ്പൊയിൽ സതീരത്നത്തിെൻറ വീടിനു മുകളിൽ തെങ്ങുവീണ് പാരപ്പറ്റിെൻറ വശങ്ങൾ തകർന്ന നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.