കാറ്റിൽ കനത്ത നാശം: റോഡിൽ മരങ്ങൾ വീണ് ഗതാഗത തടസ്സം ഒാമശ്ശേരി: ഒാമശ്ശേരി, പുത്തൂർ, വെളിമണ്ണ പ്രദേശങ്ങളിലുണ്ടായ കനത്ത കാറ്റിൽ മരങ്ങൾ കടപുഴകി റോഡിലേക്ക് വീണ് ഗതാഗതതടസ്സം നേരിട്ടു. നടമ്മൽപൊയിൽ തച്ചറ കുന്നുമ്മൽ റഫീനത്തുല്ല ഖാെൻറ വീടിനോടു ചേർന്ന് കെട്ടിയുണ്ടാക്കിയ ഭിത്തി തകർന്നു. പെരിവില്ല, ശാന്തിനഗർ തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി റബറും ഇടവിളകൃഷിയും നശിച്ചു. റോഡിൽ വീണ മരങ്ങൾ വെട്ടിമാറ്റിയശേഷമാണ് ഗതാഗതം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.