പേരാമ്പ്ര: രക്തപ്രവാഹത്തിന് തടസ്സം നേരിടുന്നവരും രക്തം കട്ടപിടിക്കുന്നവരുമായ രോഗികൾക്ക് ഏറെ ഫലപ്രദമായ ഫ്ലോ ട്രോൺ മെഷീൻ, ആധുനിക കട്ടിൽ, വീൽചെയർ എന്നിവ പേരാമ്പ്ര ദയ പാലിയേറ്റിവ് സെൻററിന് നൽകി. ദയ ഖത്തർ ചാപ്റ്റർ പ്രവർത്തകരായ ദീദ പ്രഭാകരൻ, ഭർത്താവ് കാളിയത്ത് പ്രഭാകരൻ എന്നിവരാണ് മാതാവിെൻറ ഓർമക്കായി ഇവ നൽകിയത്. ദയ ജിദ്ദ ചാപ്റ്റർ ഭാരവാഹിയായ കാസിം പന്തിരിക്കര, ഫിസിയോ തെറപ്പിസ്റ്റ് അനുജ എന്നിവർ ഏറ്റുവാങ്ങി. ദയ സ്വാശ്രയ പദ്ധതിക്കു വേണ്ടിയുള്ള കെട്ടിട നിർമാണ ഫണ്ടിലേക്ക് മലബാർ ഗ്രൂപ് ദുബൈ നൽകിയ ധനസഹായത്തിെൻറ ചെക്ക് ചെയർമാൻ കെ. ഇമ്പിച്ചാലി, നൗഫൽ തണ്ടോറ, പാറക്കണ്ടി കുഞ്ഞബ്ദുല്ല എന്നിവരിൽ നിന്ന് ഏറ്റുവാങ്ങി. ഡോ. ഇസ്മായിൽ മരുതേരി, മൊയ്തീൻ പേരാമ്പ്ര, അഖിൽ, രാഹുൽ, ഹമീദ് കൈനാട്ടി, കെ.എം. സൂപ്പി മാസ്റ്റർ എന്നിവർ സംസാരിച്ചു. ഇ. പി. കുഞ്ഞബ്ദുല്ല സ്വാഗതവും മുഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു. സംസ്ഥാന പാതയോരത്തെ മദ്യഷാപ്പുകൾ പൂട്ടാത്തതിൽ ദുരൂഹത -മദ്യനിരോധന സമിതി പേരാമ്പ്ര: പുതിയങ്ങാടി-ചൊവ്വ സംസ്ഥാന പാതയുടെ ഭാഗമായ കുറ്റ്യാടി-ഉള്ള്യേരി റോഡിൽ പ്രവർത്തിക്കുന്ന മദ്യഷാപ്പുകൾ അടച്ചുപൂട്ടാത്തതിൽ ദുരൂഹതയുണ്ടെന്ന് കേരള മദ്യനിരോധന സമിതി ജില്ല കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ ഈ റോഡ് സംസ്ഥാന പാത തന്നെയാണെന്നു കാണിച്ച് എക്സൈസ് അധികൃതർക്ക് കത്തു നൽകിയിട്ട് ആഴ്ചകളായിട്ടും പേരാമ്പ്ര ടൗണിൽ പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റ് ഉൾപ്പെടെയുള്ള മദ്യശാലകൾ അടപ്പിക്കാൻ അധികൃതർ അലംഭാവം കാട്ടുകയാണ്. റോഡ് ഡി.എം.ആർ പട്ടികയിലാണെന്ന അറിയിപ്പ് കിട്ടി മണിക്കൂറുകൾക്കകം മദ്യശാലകൾ തുറക്കാൻ അധികൃതർ ഒത്താശ ചെയ്തു. എന്നാൽ, സംസ്ഥാന പാതയാണെന്ന അറിയിപ്പ് ലഭിച്ചപ്പോൾ ഓഫിസ് മുദ്ര വ്യക്തമായി പതിഞ്ഞില്ലെന്ന കാരണം പറഞ്ഞു. പിന്നീട് മുദ്ര വ്യക്തമായി പതിഞ്ഞ അറിയിപ്പ് നൽകിയിട്ടും നടപടി നീട്ടിക്കൊണ്ടുപോകുകയാണ്. മന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. ജില്ല പ്രസിഡൻറ് പി. ചാത്തുക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. പപ്പൻ കന്നാട്ടി, ഇ. പത്മിനി, പി.കെ. ദാമോദരൻ, വേലായുധൻ കീഴരിയൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.