ബഹുജന കൂട്ടായ്​മയിൽ നഗര ശുചീകരണ യജ്​ഞം 29ന്​

കോഴിക്കോട്: മാലിന്യ നിർമാർജനത്തി​െൻറ ഭാഗമായി നഗരപരിധിയിലെ പ്രധാന കേന്ദ്രങ്ങളിൽ ഇൗ മാസം 29ന് കൂട്ടായ ശുചീകരണം. ബഹുജന പങ്കാളിത്തത്തോടെ മാലിന്യം പൂർണമായും നീക്കുകയാണ് ലക്ഷ്യം. ഒപ്പം ഭാവിയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളാതിരിക്കാനുള്ള നടപടിയും കൈക്കൊള്ളും. മേയർ തോട്ടത്തിൽ രവീന്ദ്ര​െൻറ അധ്യക്ഷതയിൽ ചേർന്ന കൗൺസിലർമാരുടെയും വിവിധ വകുപ്പ് ഉേദ്യാഗസ്ഥരുടെയും രാഷ്ട്രീയ പാർട്ടികൾ, എൻ.എസ്.എസ്, എൻ.സി.സി ഉൾപ്പെടെ വിവിധ സംഘടന പ്രതിനിധികളുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. കനോലി കനാൽ ശുചീകരണം, ഒാടകളിലെ മാലിന്യനീക്കം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും ഇതോടനുബന്ധിച്ച് നടക്കും. കനോലി കനാലിൽ മാലിന്യക്കെട്ട് ഒഴിവാക്കി ഒഴുക്ക് പുനഃസ്ഥാപിക്കും. സൗത്ത് ബീച്ച്, ചാമുണ്ഡിവളപ്പ്, കാമ്പുറം ബീച്ച് എന്നിവിടങ്ങളിൽ മാലിന്യം കുന്നുകൂടിയത് നഗരസഭ അധികൃതർ സ്ഥലം സന്ദർശിച്ച് വിലയിരുത്തിയിരുന്നു. െകാതുകുകളുടെ ഉറവിടം കണ്ടെത്തി ശുചീകരിക്കും. മാവൂർ േറാഡിലേതുൾപ്പെടെ നഗര ഒാടകളിലെ മണ്ണും മാലിന്യവും നീക്കാൻ ഒരു കോടി രൂപ നഗരസഭ ചെലവഴിെച്ചന്നും പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മേയർ യോഗത്തെ അറിയിച്ചു. മാലിന്യ നിർമാർജനത്തിന് സ്ഥിരസംവിധാനം ഒരുക്കണമെന്ന് കലക്ടർ യു.വി. ജോസ് അഭിപ്രായപ്പെട്ടു. ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ ഏറ്റെടുക്കാൻ 'നിറവ്' തയാറാണെന്നും ലോറിയിൽ ഇതര സംസ്ഥാനത്തേക്ക് അയക്കുന്നതിനുള്ള തുക ലഭ്യമാക്കണമെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിനിധി മണലിൽ മോഹനൻ പറഞ്ഞു. സിറ്റി പൊലീസ് കമീഷണർ എസ്. കാളിരാജ് മഹേഷ്കുമാർ, കോർപറേഷൻ സെക്രട്ടറി മൃൺമയി േജാഷി, ജില്ല ഫയർേഫാഴ്സ് ഒാഫിസർ അരുൺ ഭാസ്കർ, ഡെപ്യൂട്ടി മേയർ മീര ദർശക്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. ബാബുരാജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.