കോഴിക്കോട്: നഗരറോഡുകളിൽ അപകടമരണങ്ങൾ കൂടുന്നതിനെതിരെ കൂടുതൽ ജാഗ്രത പുലർത്താൻ മോട്ടോർ വാഹന വകുപ്പ്, പൊലീസ് അധികാരികൾക്ക് ജില്ല കലക്ടർ യു.വി. ജോസ് നിർദേശം നൽകി. കലക്ടറേറ്റിൽ റോഡ് സുരക്ഷായോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഹനാപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം കൂടുന്നത് ഗൗരവമായി കാണണം. അമിത വേഗത്തിലും മദ്യപിച്ചും വാഹനം ഓടിക്കുന്നത് ഒഴിവാക്കുന്നതിനായി പരിശോധന ശക്തമാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. കോഴിക്കോട് ആർ.ടി.ഒ ഓഫിസിൽ നടപ്പാക്കിയ മൂന്നാംകണ്ണ് പദ്ധതിയുടെ ഭാഗമായി 1900 പേരിൽനിന്നായി 3,54,900 രൂപ ഈടാക്കിയതായി ആർ.ടി.ഒ സി.ജെ. പോൾസൺ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.