അര ഗ്രാമിൽ വാട്ടർ പമ്പ് നിർമിച്ച് ​െറ​േക്കാഡിന് ശ്രമം

കടലുണ്ടി: 40 മില്ലി ഗ്രാം തൂക്കത്തിൽ വാട്ടർ പമ്പ് നിർമിച്ച് െറേക്കാഡിനായി യുവാവി​െൻറ ശ്രമം. കടലുണ്ടി പനക്കത്തൊടി സജിത്ത് കൊല്ലേരിയെന്ന 29കാരനാണ് അര ഗ്രാം തൂക്കമില്ലാത്ത കുഞ്ഞു പമ്പുണ്ടാക്കി ലോക റെേക്കാഡ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. നിലവിൽ ഒരു ഗ്രാം തൂക്കമുള്ള പമ്പ് നിർമിച്ച് ഉത്തർപ്രദേശുകാരൻ െറേക്കാഡ് സ്ഥാപിച്ചിട്ടുണ്ടത്രെ. ഇത് മറികടക്കാനുള്ള ശ്രമം ചൊവ്വാഴ്ച കടലുണ്ടി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു. 13 സ​െൻറിമീറ്റർ വലുപ്പമുള്ള പമ്പി​െൻറ നിർമാണത്തിനുപയോഗിച്ച വസ്തുക്കൾ വെളിപ്പെടുത്താൻ ഇദ്ദേഹം തയാറല്ല. പമ്പ് പ്രവർത്തിപ്പിക്കുന്നത് കാണാൻ പ്രസിഡൻറടക്കം ഗ്രാമ പഞ്ചായത്ത് പ്രതിനിധികളുണ്ടായിരുന്നു. നോട്ടറി പബ്ലിക് സാക്ഷ്യപ്പെടുത്തിയ വിഡിയോ ഗിന്നസ് അധികൃതർക്ക് സമർപ്പിക്കും. പാത്രത്തിൽ നിറച്ച വെള്ളം ഒരു മണിക്കൂറോളം പമ്പ് ചെയ്തു. കൗതുകവസ്തു എന്ന നിലക്കു മാത്രമാണ് ഇത്തരമൊരു പമ്പ് നിർമിച്ചതെന്ന് സജിത്ത് പറഞ്ഞു. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് ഐ.ടി.ഐ യോഗ്യതയുള്ള ഇദ്ദേഹത്തിന് മൊബൈൽ ഫോൺ കണക്ഷൻ നൽകുന്ന ജോലിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.