കനത്ത മഴയില്‍ വീട് തകര്‍ന്നു

ഫറോക്ക്: കനത്ത മഴയില്‍ വീടി​െൻറ മേല്‍ക്കൂര തകര്‍ന്നു. ചെറുവണ്ണൂർ നല്ലളം കീഴ്വന പാടത്ത് പി.വി ഹൗസിൽ കുഞ്ഞീബിയുടെ ഓടിട്ടവീടാണ് കഴിഞ്ഞ ദിവസം രാവിലെയുണ്ടായ കാറ്റിലും മഴയിലും തകര്‍ന്നത്. വീടി​െൻറ ഒരുഭാഗത്തെ മേല്‍ക്കൂര തകരുന്ന ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്ക് ഓടിയതിനാല്‍ ദുരന്തം ഒഴിവായി. കോർപറേഷൻ കൗൺസിലർ എം. കുഞ്ഞാമുട്ടി, ചെറുവണ്ണൂർ വില്ലേജ് ഓഫിസർ പി.പി. റഹീം എന്നിവർ വീട് സന്ദര്‍ശിച്ചു. ഒരു ലക്ഷത്തി​െൻറ നഷ്ടം കണക്കാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.