നാട്ടുപച്ച പദ്ധതി ഫലവൃക്ഷ തൈകൾക്ക് സബ്സിഡി

ഫറോക്ക്: കാർഷിക മേഖലയുടെ സമഗ്രമായ വികസനം മുൻനിർത്തി കരുവൻതിരുത്തി ബാങ്ക് നടപ്പാക്കിവരുന്ന നാട്ടുപച്ച പദ്ധതിയുടെ ഭാഗമായി വിവിധ ഫലവൃക്ഷ തൈകളുടെ നഴ്സറി ആരംഭിച്ചു. ബാങ്ക് പ്രസിഡൻറ് കെ.എം. ബഷീർ അധ്യക്ഷത വഹിച്ചു. ഫറോക്ക് കൃഷി ഓഫിസർ നിഷാന്ത് ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർമാരായ ഇ.കെ. ഷമീർ, ടി.പി. സലീം, ടി. ബിന്ദു, സി.പി. ആസ്യ, അബ്ദുൽ അസീസ് കൊളക്കാടൻ, കെ.പി. ഷംസുദ്ദീൻ, പി.വി. സക്കറിയ, എൻ.കെ. നബീസ, ടി. സുലൈഖ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് കെ. അൻവറലി സ്വാഗതവും ബാങ്ക് സി.ഇ.ഒ ഖാലിദ് ഷമീം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.