അനുകൂല നടപടിയെടുക്കുമെന്ന് മന്ത്രി കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ മലബാറിെൻറ വികസന വിഷയങ്ങളിൽ അനുകൂല നടപടിയെടുക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. മലബാർ ചേംബർ ഒാഫ് കോമേഴ്സ് നടത്തിയ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ചേംബർ ഭാരവാഹികൾ സമർപ്പിച്ച നിവേദനത്തിലെ ആവശ്യങ്ങൾ പരിഗണിക്കും. റോഡിനും വിമാനത്താവളത്തിനും ഭൂമി ഏറ്റെടുക്കുന്ന വിഷയങ്ങളിൽ ജില്ല കലക്ടർമാരോട് റിപ്പോർട്ട് വാങ്ങും. ചരിത്രപരമായ കാരണങ്ങളാൽ മലബാറിലുള്ളവർ വികസന കാര്യത്തിൽ പിന്തള്ളപ്പെട്ടവരാണെന്ന് മന്ത്രി പറഞ്ഞു. കരിപ്പൂർ വിമാനത്താവളം, തീരദേശ ഹൈവേ, മാനാഞ്ചിറ-വെള്ളിമാടുകുന്ന്് റോഡ്, പുതിയപാലം പാലം, കുറ്റ്യാടി, പേരാമ്പ്ര ബൈപാസുകൾ, കുറ്റിപ്പുറം-മംഗളൂരു ഹൈവേ വികസനം എന്നിവക്കായി ഭൂമി ഏറ്റെടുക്കൽ എളുപ്പമാക്കണമെന്ന് ചേംബർ സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. കെട്ടിടങ്ങളുടെ മുൻ ഉടമകൾക്ക് ആഡംബര നികുതിയടക്കാൻ നോട്ടീസ് അയക്കുന്ന റവന്യൂ ഉദ്യോഗസ്ഥരുെട നടപടി പരിശോധിക്കുമെന്ന് മുഖാമുഖത്തിൽ വ്യവസായികളുടെ ചോദ്യത്തിനുത്തരമായി മന്ത്രി പറഞ്ഞു. ഇൗ നടപടി ശരിയെല്ലന്ന് മന്ത്രി വ്യക്തമാക്കി. ഡാറ്റാബാങ്കിൽപെടാത്ത സ്ഥലങ്ങിലെ കെട്ടിടങ്ങളുടെ നികുതി വാങ്ങാത്ത തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥരുടെ നടപടിയും ചേംബർ പ്രവർത്തകർ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. മന്ത്രി കെ.ടി. ജലീലുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും ഇ. ചന്ദ്രശേഖരൻ ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.