വേങ്ങേരി: ബാലുശ്ശേരി റോഡിൽ വേങ്ങേരി ബൈപാസ് ജങ്ഷൻ മുതൽ തടമ്പാട്ടുതാഴം വരെയുള്ള റോഡിൽ ദുരിതയാത്ര. ഈ ഭാഗത്ത് കുടിവെള്ള പൈപ്പിടലിനായി കുഴിയെടുത്ത് മൂടിയ ഭാഗം തകർന്നു. വളവും ഇറക്കവുമുള്ള ഭാഗമായതിനാൽ റോഡിെൻറ ശോച്യാവസ്ഥ ഏറെ പ്രയാസം സൃഷ്ടിക്കുന്നു. വശങ്ങളിൽ പൈപ്പിടാനായി ചാലെടുത്ത ഭാഗങ്ങളിൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ടാറിട്ട റോഡ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മാന്തിയതാണ്. കുഴിയെടുത്ത് മണ്ണ് വശങ്ങളിൽ കൂട്ടിയിട്ടതും അപകടസാധ്യത ഉയർത്തുന്നു. ശക്തമായ മഴയിൽ വശങ്ങളിലെ മണ്ണ് കുത്തിയൊലിച്ച് തടമ്പാട്ടുതാഴം ബസാറിലെ റോഡും ചളിക്കുളമായി. ബസാറിനു സമീപത്തായി റോഡരികിലൂടെ ചെമ്മണ്ണ് കൂട്ടിയിട്ടിട്ടുണ്ട്. ബസുൾപ്പെടെയുള്ള വാഹനങ്ങൾ പോകുമ്പോൾ കച്ചവടകേന്ദ്രങ്ങളിലേക്കും ചളി തെറിക്കുന്നുണ്ട്. കാലവർഷം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് പൈപ്പിടൽ പ്രവൃത്തി ആരംഭിച്ചത്. മഴ ശക്തമായപ്പോൾ നവീകരണ ജോലി നടത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.