കോഴിക്കോട്: സംസ്ഥാനത്ത് സമഗ്ര മാലിന്യ നിർമാർജനം ലക്ഷ്യമിട്ട് ഹരിതകേരളം മിഷൻ തുടക്കമിടുന്ന 'മാലിന്യത്തിൽനിന്നു സ്വാതന്ത്ര്യം' പദ്ധതിയുടെ ഭാഗമായുള്ള ജില്ലയിലെ പരിശീലന പരിപാടികൾക്ക് ജൂലൈ 20ന് തുടക്കമാവും. രാവിലെ 10ന് നളന്ദ ഓഡിറ്റോറിയത്തിൽ ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, തദ്ദേശ സ്ഥാപനങ്ങളിലെ ഹരിതകേരളം റിസോഴ്സ്പേഴ്സൺ എന്നിവർക്ക് പരിശീലനം നൽകും. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. പദ്ധതിയുടെ നടത്തിപ്പിലേക്ക് ഓരോ വാർഡിലും 50 വീടുകൾ വീതം തിരിച്ച് രണ്ട് റിസോഴ്സ്പേഴ്സൺമാരെ വീതം സേവന/സഹായത്തിന് ലഭ്യമാക്കാൻ വേണ്ടിയാണ് പരിശീലന പരിപാടി. ആയുർവേദ മെഡിക്കൽ ഓഫിസർ കൂടിക്കാഴ്ച 21ന് കോഴിക്കോട്: ജില്ല മെഡിക്കൽ ഓഫിസിന് (ഭാരതീയ ചികിത്സ വകുപ്പ്) കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ മെഡിക്കൽ ഓഫിസർ (ആയുർവേദം) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനായി അഭിമുഖത്തിന് ക്ഷണിച്ചു. യോഗ്യത: ബി.എ.എം.എസ്, ഐ.എസ്.എം ടി.സി കൗൺസിൽ രജിസ്േട്രഷൻ. പ്രായപരിധി: 18--40. ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 21ന് രാവിലെ 10ന് സിവിൽ സ്റ്റേഷനിലുള്ള ജില്ല മെഡിക്കൽ ഓഫിസിൽ (ഭാരതീയ ചികിത്സ വകുപ്പ്) ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.