രാസവളത്തിന്​ ഇനി സബ്സിഡിയും

കോഴിക്കോട്: കേന്ദ്ര സർക്കാറി​െൻറ ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി ഫാക്ട് രാസവള ഡീലർക്കായി നടപ്പാക്കിയ ഇലക്േട്രാണിക് പോയൻറ് ഓഫ് പർച്ചേസ് (ഇ.പി.ഒ.പി) സംവിധാനത്തി​െൻറ ജില്ലതല ഉദ്ഘാടനം കലക്ടർ യു.വി ജോസ് നിർവഹിച്ചു. തൃശൂരിനും എറണാകുളത്തിനും പിന്നാലെ കോഴിക്കോടും നടപ്പാക്കുന്ന സംവിധാനത്തിൽ ഉപയോഗിക്കുന്ന പി.ഒ.പി യന്ത്രത്തിൽ കർഷക​െൻറ വിരലടയാളവും ആധാർ നമ്പറും വഴി വിൽപന നടത്തുമ്പോൾ നേരിട്ട് സബ്സിഡി ലഭ്യമാക്കും. പി.ഒ.പി യന്ത്രത്തി​െൻറ പ്രവർത്തനം സംബന്ധിച്ച് ഫാക്ട് ഡീലർമാർക്ക് പരിശീലനവും നൽകി. മിനി ജോസ്, സിബി ജോസഫ്. എം. അനിൽ രാഘവൻ, മുരളീകൃഷ്ണൻ, വിജയ് കൃഷ്ണൻ, കെ. നാരായണൻ എന്നിവർ സംസാരിച്ചു. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളിൽ എസ്.പി.സി കുട്ടികളും കോഴിക്കോട്: ജില്ലയിൽ പകർച്ച വ്യാധികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കായി എസ്.പി.സി വിദ്യാർഥികൾ ആരോഗ്യവകുപ്പുമായി സഹകരിക്കും. 19ന് രാവിലെ ഒമ്പതിന് ആരോഗ്യവകുപ്പി​െൻറ നേതൃത്വത്തിൽ ജില്ല വെക്ടർ കൺേട്രാൾ യൂനിറ്റും എസ്.പി.സി വിദ്യാർഥികളും ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. ജില്ലയിൽ രണ്ട് തദ്ദേശ മലേറിയ കേസുകൾ റിപ്പോർട്ട് ചെയ്ത നടക്കാവ് ആറാം ഗേറ്റിനു സമീപവും വെള്ളയിൽ റെയിൽവേ സ്റ്റേഷനു സമീപവുമാണ് ആരോഗ്യബോധവത്കരണ പരിപാടിയും ശുചീകരണ പരിപാടിയും നടത്തുക. കോഴിക്കോട് േപ്രാവിഡൻസ് ഗേൾസ് ഹൈസ്കൂളിലെ എസ്.പി.സി വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. സാനിറ്ററി പാഡിന് അമിത നികുതി: യുവജന കമീഷൻ കത്ത് നൽകി കോഴിക്കോട്: ജി.എസ്.ടി വന്നതോടെ സാനിറ്ററി പാഡിന് ചുമത്തിയ അമിത നികുതി ഒഴിവാക്കണമെന്ന് സംസ്ഥാന യുവജന കമീഷൻ ആവശ്യപ്പെട്ടു. ജി.എസ്.ടി പ്രകാരം 12 സാനിറ്ററി പാഡിന് നികുതി വളരെ കൂടിയതിനാൽ വൻ വിലവർധനയാണ് ഉണ്ടായത്. അമിത നികുതി ഒഴിവാക്കി ആവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന യുവജന കമീഷൻ ചെയർപേഴ്സൻ ചിന്ത ജെറോം ജി.എസ്.ടി കൗൺസിലിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.