കോഴിക്കോട്: ബി.പി.എൽ വിഭാഗത്തിൽപെട്ട ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന സാമൂഹികനീതി വകുപ്പിെൻറ വിദ്യാകിരണം പദ്ധതിയിലേക്ക് 2017-18 സാമ്പത്തിക വർഷം അപേക്ഷ ക്ഷണിച്ചു. മാതാപിതാക്കൾ രണ്ടു പേരുമോ ആരെങ്കിലും ഒരാളോ ഭിന്നശേഷിയുള്ളവരായിരിക്കണം. ഒന്നു മുതൽ അഞ്ചു വരെയുള്ള വിദ്യാർഥികൾക്ക് പ്രതിമാസം 300 രൂപ, ആറു മുതൽ പത്തു വരെ 500 രൂപ, പ്ലസ് വൺ, പ്ലസ് ടു, ഐ.ടി 750 രൂപ, ബിരുദം, ബിരുദാനന്തരം, തത്തുല്യ കോഴ്സുകൾ 1000 രൂപ നിരക്കിലാണ് ധനസഹായം. ജില്ലയിലെ ഓരോ വിഭാഗത്തിൽനിന്നും 25 കുട്ടികൾക്ക് 10 മാസത്തേക്ക് പദ്ധതിയുടെ ഗുണഫലം ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബർ 20. അപേക്ഷഫോറവും കൂടുതൽ വിവരങ്ങളും www.sjdkerala.gov.in ൽ. ഫോൺ: 0495-2 371911. ബി.ഫാം മൂന്നാംഘട്ട അലോട്ട്മെൻറ് 24ന് കോഴിക്കോട്: ഗവ. മെഡിക്കൽ കോളജിൽ ഈ വർഷം ബി.ഫാം മൂന്നാംഘട്ട അലോട്ട്മെൻറ് ലഭിച്ചവർ ജൂലൈ 24ന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാവണം. പ്രവേശനത്തിന് വരുമ്പോൾ കൊണ്ടുവരേണ്ട ഒറിജിനൽ രേഖകൾ: എസ്.എസ്.എൽ.സി, പ്ലസ് ടു മാർക്ക്ലിസ്റ്റ്, യോഗ്യത സർട്ടിഫിക്കറ്റ്, അലോട്ട്മെൻറ് മെമ്മോ, ബാങ്കിലടച്ച രസീത്, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, ഫിസിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ആവശ്യമെങ്കിൽ മൈേഗ്രഷൻ സർട്ടിഫിക്കറ്റ്, എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗക്കാരാണെങ്കിൽ ജാതി സർട്ടിഫിക്കറ്റ്. കൂലി തർക്കം ഒത്തുതീർന്നു കോഴിക്കോട്: യോഗി ബീഡി വർക്സിലെ തൊഴിലാളികളുടെ കൂലി സംബന്ധിച്ച തർക്കം ഒത്തുതീർന്നതായി ജില്ല ലേബർ ഓഫിസർ അറിയിച്ചു. ഒത്തുതീർപ്പനുസരിച്ച് സർക്കാർ പ്രഖ്യാപിച്ച പുതിയ മിനിമം വേതനം നടപ്പാക്കും. ജൂലൈ 25 മുതൽ നടത്താനിരുന്ന സമരം പിൻവലിച്ചതായി തൊഴിലാളി യൂനിയൻ പ്രതിനിധികൾ അറിയിച്ചു. ജില്ല ലേബർ ഓഫിസർ വിളിച്ചുചേർത്ത അനുരഞ്ജന യോഗത്തിലാണ് ഒത്തുതീർപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.