10 പേർക്കുകൂടി ഡെങ്കിപ്പനി

കോഴിക്കോട്: ജില്ലയിൽ തിങ്കളാഴ്ച് 10 പേർക്ക് ഡെങ്കിപ്പനിയും ആറുപേർക്ക് മലേറിയയും സ്ഥിരീകരിച്ചു. ഒരാൾക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. 92 പേരാണ് െഡങ്കിപ്പനി സംശയത്തിൽ ചികിത്സയിലുള്ളത്. പയ്യാനക്കൽ, മാങ്കാവ്, നടക്കാവ്, ബേപ്പൂർ, ചെങ്ങോട്ടുകാവ്, ഫറോക്ക്, ചേളന്നൂർ, കക്കോടി, കാക്കൂർ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ബേപ്പൂരിലാണ് എലിപ്പനി റിപ്പോർട്ട് ചെയ്തത്. നടക്കാവ്, മാവൂർ, നാദാപുരം, കാരശ്ശേരി, ചെറുവാടി എന്നിവിടങ്ങളിലാണ് മലേറിയ റിപ്പോർട്ട് െചയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.