കനത്ത കാറ്റിൽ പുല്ലൂരാംപാറയിൽ നാശം

തിരുവമ്പാടി: ചൊവ്വാഴ്ചയുണ്ടായ കാറ്റിൽ പുല്ലൂരാംപാറയിൽ വൻ നാശം. ടൗണിലെ സൂര്യ വൈദ്യശാലയുടെ ഷീറ്റിട്ട മേൽക്കൂര കാറ്റിൽ തകർന്നു. പുല്ലൂരാംപാറ - ആനക്കാംപൊയിൽ റോഡിൽ മൂന്നിടങ്ങളിലായി തെങ്ങുകൾ കടപുഴകി വൈദ്യുതി ലൈനുകൾ തകർന്നു. പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. താന്നിപൊതി സണ്ണിയുടെ വിറകുപുരയും കാറ്റിൽ നശിച്ചു. കൃഷിയിടങ്ങൾക്കും നാശനഷ്ടമുണ്ടായി. കൂടരഞ്ഞി ടൗണിലെ മരങ്ങൾ മുറിക്കുന്നതിനെതിരെ പ്രതിഷേധം പരിഷത്തും ഒയിസ്കയും ഗ്രീൻസും പ്രതിഷേധത്തിൽ തിരുവമ്പാടി: കൂടരഞ്ഞി പോസ്റ്റ് ഓഫിസ് ജങ്ഷനിലെ വലിയ രണ്ട് മരങ്ങൾ മുറിക്കാനുള്ള പഞ്ചായത്ത് അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധമുയരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത്, ഒയിസ്ക ഇൻറർനാഷണൽ, ഗ്രീൻസ് കൂടരഞ്ഞി തുടങ്ങിയ സംഘടനകളാണ് മരം മുറിക്കലിനെതിരെ രംഗത്തെത്തിയത്. മരത്തിലെ അപകടകരമായ നിലയിലുണ്ടായിരുന്ന ശിഖരങ്ങൾ മുറിച്ചുമാറ്റിയിട്ടുണ്ട്. എന്നാൽ, രണ്ടു മരങ്ങളും പൂർണമായി മുറിക്കാൻ അനുവദിക്കില്ലെന്നാണ് സംഘടനകളുടെ നിലപാട്. മരങ്ങൾ ഇപ്പോഴുള്ള അവസ്ഥയിൽ നിലനിർത്തണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ശാസ്ത്ര സാഹിത്യ പരിഷത്ത് മുക്കം മേഖല സെക്രട്ടറി ബോബി പുളിമൂട്ടിൽ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ബാബു ചെല്ലന്തിയിൽ, സജി പെണ്ണാപറമ്പിൽ, സജി ജോസഫ്, ബിജു നിറം, വി.എസ്. രവി, ജയേഷ് സ്രാമ്പിക്കൽ, അനീഷ് പുത്തൻപുര എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.