മുക്കത്ത് അഞ്ചു​ പേർക്ക് ​െഡങ്കിപ്പനി

മുക്കം: നഗരസഭ പ്രദേശങ്ങളിൽനിന്ന് ചൊവ്വാഴ്ച അഞ്ചു പേർക്ക് െഡങ്കിപ്പനി റിപ്പോർട്ട് ചെയ്തു. ഇവരെ മുക്കം കമ്യൂണിറ്റി ഹെൽത്ത് സ​െൻററിൽ പ്രവേശിപ്പിച്ചു. പരിേശാധനയിൽ ഐ.ജി.എം പോസിറ്റിവായി കണ്ടതിനെ തുടർന്നാണ് അഡ്മിറ്റ് ചെയ്തത്. െഡങ്കിപ്പനിയുടെ പരിശോധനയിൽ രക്തത്തിലെ കൗണ്ട് 50,000ത്തിൽ കുറവുള്ളവരെയാണ് അഡ്മിറ്റ് ചെയ്ത് ചികിത്സ നൽകുന്നത്. ഉന്നത വിജയികളെ അനുമോദിച്ചു മുക്കം: കാരശ്ശേരി പഞ്ചായത്ത് സമസ്ത കോഓഡിനേഷ​െൻറ നേതൃത്വത്തിൽ മദ്റസകളിൽ പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. സുന്നി മഹല്ല് ഫെഡറേഷൻ ജനറൽ സെക്രട്ടറി ഉമർ ഫൈസി കാഷ് അവാർഡുകൾ വിതരണം ചെയ്തു. കോ-ഓഡിനേഷൻ ജന. സെക്രട്ടറി നടുക്കണ്ടി അബൂബക്കർ അധ്യക്ഷത വഹിച്ചു. സി.കെ. ഖാസിം, ഹുസയിൻ ബാഖവി, കബീർ സഖാഫി, അംജദ് ഖാൻ റഷീദി, മുനീർ, സുബൈർ നെല്ലിക്കാപ്പറമ്പ്, പി. അലി അക്ബർ, യൂനുസ് പുത്തലത്ത്, ഹുസയിൻ യമാനി, സലാം ഫൈസി കൊപി, മുജീബ് എന്നിവർ സംസാരിച്ചു. സെക്രട്ടറി പി. ജബ്ബാർ സ്വാഗതവും കീലത്ത് ഷക്കീബ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.