മുക്കം: അധ്യാപക ശാക്തീകരണത്തിെൻറ മറവിൽ വ്യാജബില്ലും വൗച്ചറും മിനിറ്റ്സും നിർമിച്ച് മുക്കം നഗരസഭയിൽ പണം തട്ടാൻ ശ്രമിച്ചെന്ന് ആരോപണവിധേയനായ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. ചന്ദ്രൻ രാജിവെക്കണമെന്ന് മുക്കം മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സമഗ്രമായ അന്വേഷണം നേരിടാൻ തയാറാകാത്തപക്ഷം ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ജന. സെക്രട്ടറി ഗഫൂർ കല്ലുരുട്ടി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി.കെ. മുഹമ്മദ്, ഹമീദ് അമ്പലപ്പറ്റ, ദാവൂദ് മുത്താലം, അബു മുണ്ടുമ്പാറ, വി. അബ്ദുല്ലക്കുട്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.