താമരശ്ശേരി താലൂക്കില്‍ റേഷന്‍ കാര്‍ഡ് വിതരണം 94 ശതമാനം പൂര്‍ത്തിയായി

താമരശ്ശേരി: പുതിയ റേഷന്‍ കാര്‍ഡ് വിതരണം ഒന്നാം ഘട്ടം പൂര്‍ത്തിയായപ്പോള്‍ താമരശ്ശേരി താലൂക്കില്‍ 94 ശതമാനത്തിലധികം വിതരണം ചെയ്തു. താലൂക്ക് പരിധിയിലെ 11 പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി നിലവിൽ 121 റേഷന്‍കടകളാണുള്ളത്. പുതുപ്പാടി, കട്ടിപ്പാറ, താമരശ്ശേരി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി, ഉണ്ണികുളം, പനങ്ങാട്, കിഴക്കോത്ത്, നരിക്കുനി, ഓമശ്ശേരി എന്നീ പഞ്ചായത്തുകളും കൊടുവള്ളി മുനിസിപ്പാലിറ്റിയും ചേര്‍ന്ന സപ്ലൈ ഓഫിസ് പരിധിയില്‍ മൊത്തം 93,009 പുതിയ റേഷന്‍ കാര്‍ഡുകളുണ്ട്. ഇതില്‍ 87,739 കാര്‍ഡുകളാണ് (94.03 ശതമാനം) ഒന്നാം ഘട്ടം വിതരണം പൂര്‍ത്തിയായത്. കോഴിക്കോട് ജില്ലയില്‍ മറ്റു താലൂക്കുകളെ അപേക്ഷിച്ച് ദ്രുതഗതിയിലാണ് താമരശ്ശേരിയില്‍ പുതിയ റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കിയത്. ജൂലൈ 16ന് അവസാനിച്ച ഒന്നാംഘട്ട വിതരണത്തിനു ശേഷം 121 റേഷന്‍ കടകളിലെയും ബാക്കിയുള്ള 5270 കാര്‍ഡുകള്‍ ജൂലൈ 21 മുതല്‍ താമരശ്ശേരി സപ്ലൈ ഓഫിസില്‍ വെച്ച് വിതരണം ചെയ്യുമെന്ന് സപ്ലൈ ഓഫിസര്‍ അറിയിച്ചു. രണ്ടാം ഘട്ടം ജൂലൈ 21 മുതല്‍ താമരശ്ശേരി: ഒന്നാംഘട്ട വിതരണ സമയത്ത് വിവിധ കാരണങ്ങളാല്‍ കൈപ്പറ്റാന്‍ സാധിക്കാത്ത കാര്‍ഡ് ഉടമകള്‍ക്ക് ജൂലൈ 21 മുതല്‍ വീണ്ടും അവസരം നല്‍കുന്നു. താഴെ പറയുന്ന തീയതികളില്‍ അതിനുനേരെ രേഖപ്പെടുത്തിയ പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന കാര്‍ഡ് ഉടമയോ കാര്‍ഡില്‍ ഉള്‍പ്പെട്ട ഏതെങ്കിലും അംഗങ്ങളോ അതത് ദിവസം രാവിലെ 10 മുതല്‍ മൂന്നു വരെ താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫിസില്‍ തിരിച്ചറിയല്‍ രേഖയുമായി ഹാജരാവണം. ജൂലൈ 21: പുതുപ്പാടി, കട്ടിപ്പാറ, താമരശ്ശേരി പഞ്ചായത്തുകൾ. ജൂലൈ 22: കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകൾ. ജൂലൈ 24-: ഉണ്ണികുളം, പനങ്ങാട് പഞ്ചായത്തുകള്‍. ജൂലൈ 25: കൊടുവള്ളി മുനിസിപ്പാലിറ്റി, കിഴക്കോത്ത്, നരിക്കുനി, ഓമശ്ശേരി പഞ്ചായത്തുകൾ. മുന്‍ഗണന വിഭാഗത്തിന് 50 രൂപയും പൊതുവിഭാഗത്തിന് 100 രൂപയുമാണ് വില. മുന്‍ഗണന വിഭാഗത്തിലെ പട്ടികവര്‍ഗത്തില്‍ പെട്ടവര്‍ക്ക് സൗജന്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.