നടിക്കുനേരെയുള്ള ആക്രമണം; ആവർത്തിക്കാതിരിക്കാൻ ജാഗരൂകരാകണം ^നാസർ

നടിക്കുനേരെയുള്ള ആക്രമണം; ആവർത്തിക്കാതിരിക്കാൻ ജാഗരൂകരാകണം -നാസർ കോഴിക്കോട്: നടിക്കു നേരെയുണ്ടായ അതിക്രമം നിഷ്ഠുരമാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സമൂഹം ജാഗരൂകരാകണമെന്നും പ്രശസ്ത തമിഴ് നടനും സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ്സ് അസോസിയേഷൻ പ്രസിഡൻറുമായ എം. നാസർ. നടൻ രവീന്ദ്ര​െൻറ നേതൃത്വത്തിലുള്ള കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റ് കേരളത്തി​െൻറ 60ാം വാർഷികത്തോടനുബന്ധിച്ച് 'പ്രവാസവും സിനിമയും' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന അറേബ്യൻ െഫ്രയിംസ് ഹ്രസ്വ ചിത്രമേളക്ക് മുന്നോടിയായി മാധ്യമപ്രവർത്തകരുമായുള്ള മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾ മാത്രമല്ല, എല്ലാവരും ജാഗ്രത പുലർത്തേണ്ട സംഭവമാണ് നടന്നത്. നിയമത്തിനു മുന്നിലുള്ള വിഷയമായതിനാൽ പ്രതികരണത്തിനു പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ തെരഞ്ഞെടുത്ത 60ഒാളം ഹ്രസ്വചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. ആഗസ്റ്റ് ഏഴ്, എട്ട് തീയതികളിൽ കോഴിക്കോട് ടൗൺഹാളിലാണ് മുഖ്യപ്രദർശനം. നടൻ രവീന്ദ്രൻ, പി.വി. ഗംഗാധരൻ, കെ.ടി.സി അബ്ദുല്ല, ഡി.ടി.പി.സി സെക്രട്ടറി ബിനോയ് വേണുഗോപാൽ എന്നിവർ സംബന്ധിച്ചു. ഉച്ചക്കു ശേഷം ഫെസ്റ്റിവൽ ഉദ്ഘാടനം നാസർ നിർവഹിച്ചു. നമുക്കു ചുറ്റും ഒരുപാട് കാര്യങ്ങളുണ്ടെങ്കിലും മാധ്യമങ്ങൾക്ക് ഒരൊറ്റ വിഷയമല്ലാതെ മറ്റൊന്നുമില്ലെന്ന് ദിലീപി​െൻറ പേരു പറയാതെ നടൻ മാമുക്കോയ അഭിപ്രായപ്പെട്ടു. കലക്ടർ യു.വി. ജോസ്, നടൻ രവീന്ദ്രൻ, െക.ടി. ശേഖർ എന്നിവർ സംസാരിച്ചു. ഡി.ടി.പി.സി, സാംസ്കാരിക വകുപ്പ്, പി.ആർ.ഡി, നോർക്ക റൂട്ട്, കേരള ചലച്ചിത്ര അക്കാദമി എന്നിവ ചേർന്നാണ് മേള സംഘടിപ്പിക്കുന്നത്. ഫോേട്ടാ: ab 1,2
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.