നാദാപുരം: തുടർച്ചയായി 24 മണിക്കൂർ ഡ്യൂട്ടി ചെയ്യാൻ വിധിക്കപ്പെട്ട നാദാപുരം കൺട്രോൾ റൂമിലെ പൊലീസുകാർക്ക് ആശ്വാസമായി 12 മണിക്കൂർ ഡ്യൂട്ടി പുനഃസ്ഥാപിച്ചു. ഇതോടെ വിശ്രമമില്ലാതെ ഒരു ദിവസം മുഴുവൻ ഡ്യൂട്ടി ചെയ്തിരുന്ന പൊലീസുകാരുടെ പരാതിക്ക് പരിഹാരമായി. ഇതുസംബന്ധിച്ച് 'മാധ്യമം' നേരേത്ത റിപ്പോർട്ട് ചെയ്തിരുന്നു. കൺട്രോൾ റൂമിലെ 12 വണ്ടികളിൽ നാദാപുരത്തിെൻറ വിവിധ പ്രദേശങ്ങളിൽ റോന്തുചുറ്റുന്ന പൊലീസ് സംഘത്തിന് പ്രാഥമിക ആവശ്യം നിർവഹിക്കാൻപോലും പ്രയാസമായിരുന്നു. 24 മണിക്കൂറും വാഹനത്തിൽ ജോലി ചെയ്യുന്നവർക്ക് 24 മണിക്കൂർ മാത്രമാണ് ഓഫ് നൽകിയിരുന്നത്. നേരേത്ത 12 മണിക്കൂർ ജോലി ചെയ്താൽ 24 മണിക്കൂർ അവധി നൽകിയിരുന്നു. സംസ്ഥാനത്തെ എല്ലാ പൊലീസ് കൺട്രോൾ റൂമുകളിലും 12 മണിക്കൂർ ജോലി ചെയ്താൽ 24 മണിക്കൂർ ഓഫ് സിസ്റ്റമാണ് നിലവിലുള്ളത്. ഇതാണ് കഴിഞ്ഞ മാസം മുതൽ മാറ്റി 24 മണിക്കൂർ ഡ്യൂട്ടിയാക്കിയത്. പരിഷ്കാരം പൊലീസുകാർക്ക് ദുരിതമായിരുന്നു. നാദാപുരം കൺട്രോൾ റൂമിൽ ആവശ്യത്തിന് പൊലീസില്ലാത്തതിനാൽ ആംഡ് ബറ്റാലിയനിൽനിന്ന് ആളെ എത്തിച്ചാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഞായറാഴ്ച മുതലാണ് പഴയ രീതിയിൽതന്നെ 12 മണിക്കൂർ ജോലിയും 24 മണിക്കൂർ അവധിയുമാക്കി കൺട്രോൾ റൂം പൊലീസിെൻറ ജോലി പുനർനിർണയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.